Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightബാധ്യതയായി...

ബാധ്യതയായി കുടുംബശ്രീയുടെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം

text_fields
bookmark_border
vehicle
cancel
camera_alt

പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ളി​ല്‍ കി​ട​ന്ന് ന​ശി​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ

സ​ഞ്ച​രി​ക്കു​ന്ന വി​പ​ണ​ന​കേ​ന്ദ്രം

പ​ത്ത​നാ​പു​രം: ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ര്‍ന്ന് കു​ടും​ബ​ശ്രീ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന വി​പ​ണ​ന​കേ​ന്ദ്രം നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ വാ​ഹ​നം ന​ശി​ക്കു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​രം​ഭി​ച്ച വാ​ഹ​ന സ​ർ​വീ​സാ​ണ് നി​ര്‍ത്തി​യ​ത്. കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന്​ 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മൊ​ബൈ​ല്‍ മാ​ര്‍ക്ക​റ്റിം​ഗ് യൂ​നി​റ്റ് ആ​രം​ഭി​ച്ച​ത്.

2020 ൽ ​ആ​രം​ഭി​ച്ച വാ​ഹ​ന​ത്തി​ന്റെ ന​ട​ത്തി​പ്പ് ചു​മ​ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​യി​രു​ന്നു. കു​ടും​ബ​ശ്രീ എ.​ഡി.​എ​സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘സേ​വി​ക’​യാ​യി​രു​ന്നു സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കു​ടും​ബ​ശ്രീ​ക​ള്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ വ​സ്തു​ക്ക​ൾ വാ​ഹ​ന​ത്തി​ൽ ശേ​ഖ​രി​ക്കു​ക​യും അ​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ച്​ വി​ൽ​പ്പ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു രീ​തി. ഇ​ങ്ങ​നെ വി​ൽ​പ്പ​ന ന​ട​ത്തി കി​ട്ടു​ന്ന ലാ​ഭ​വി​ഹി​ത​മാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി വി​നി​യോ​ഗി​ച്ചി​രു​ന്ന​ത്.

സാ​ധ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന കു​ടും​ബ​ശ്രീ​ക​ളു​ടെ വി​ഹി​തം, വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, വാ​ഹ​ന​ത്തി​ന്റെ ഇ​ന്ധ​നം, അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചി​ല​വു​ക​ൾ സ​ര്‍വീ​സി​ന് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച തു​ക വാ​ഹ​ന​ത്തി​ൽ നി​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന വി​പ​ണ​ന വാ​ഹ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്.

പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്ത് നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണ് ഈ ​വാ​ഹ​നം. തു​രു​മ്പെ​ടു​ത്തും കാ​ടു​ക​യ​റി​യ ന​ശി​ക്കു​ക​യാ​ണ് ഇ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​യി​രു​ന്നു പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KudumbashreeKollam NewsMobile Marketing Center
News Summary - Kudumbashree's mobile marketing center as a liability
Next Story