Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീച്ച് ഫുഡ് സ്ട്രീറ്റ്...

ബീച്ച് ഫുഡ് സ്ട്രീറ്റ് ഒരു കൊല്ലത്തിനകം തുടങ്ങും

text_fields
bookmark_border
Beach Food Street
cancel
camera_alt

ഫുഡ് സ്ട്രീറ്റ് മാർക്കറ്റ് മാതൃക

കോ​ഴി​ക്കോ​ട്: ബീ​ച്ചി​നെ ഫു​ഡ് സ്ട്രീ​റ്റാ​യി ഉ​യ​ർ​ത്തു​ക, ക​ച്ച​വ​ട​ക്കാ​ർ​ക്ക് പു​ന​ര​ധി​വാ​സം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ട് ബീ​ച്ചി​ലെ വെ​ൻ​ഡി​ങ് മാ​ർ​ക്ക​റ്റ് കം ​ഫു​ഡ് സ്ട്രീ​റ്റി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും 26ന് ​വൈ​കീ​ട്ട് ആ​റി​ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കു​മെ​ന്ന് മേ​യ​ർ ഡോ. ​എം. ബീ​ന ഫി​ലി​പ്പ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​രു കൊ​ല്ല​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വും.

കോ​ഴി​ക്കോ​ട് ബീ​ച്ചി​നെ രാ​ജ്യാ​ന്ത​ര ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്, മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ൻ, ഫു​ഡ്സേ​ഫ്റ്റി വ​കു​പ്പി​ന്റെ ഫു​ഡ് സ്ട്രീ​റ്റ് എ​ന്നീ പ​ദ്ധ​തി​ക​ൾ സം​യോ​ജി​പ്പി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 90 വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക.

ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, ഉ​ന്തു​വ​ണ്ടി​ക​ളു​ടെ ഏ​ക​രൂ​പം എ​ന്നി​വ ഫു​ഡ്‌​സ്‌​ട്രീ​റ്റി​നെ കൂ​ടു​ത​ൽ മി​ക​വു​ള്ള​താ​ക്കും. 4.06 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വ്. അ​തി​ൽ 2.41 കോ​ടി രൂ​പ എ​ൻ.​യു.​എ​ൽ.​എം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ക്കും. ഒ​രു കോ​ടി രൂ​പ ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ് അ​നു​വ​ദി​ക്കും. ബാ​ക്കി തു​ക കോ​ർ​പ​റേ​ഷ​ൻ വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourist centerBeach Food Street
News Summary - Beach Food Street It will start within a year
Next Story