Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഊ​ട്ട​റ​യി​ൽ...

ഊ​ട്ട​റ​യി​ൽ പു​ഴ​പ്പാ​ല​ത്തി​നും റെ​യി​ൽ മേ​ൽ​പാ​ല​ത്തി​നും ഭൂ​മി​ക്കാ​യി 6.85 കോ​ടി കൈ​മാ​റി

text_fields
bookmark_border
Oottara railway level cross
cancel
camera_alt

ഊ​ട്ട​റ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ്

വ​ട​വ​ന്നൂ​ർ: ഊ​ട്ട​റ​യി​ൽ പു​ഴപ്പാല​ത്തി​നും റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നും ഭൂ​മി​ക്കാ​യി 6,85,17,667 രൂ​പ ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റി. ര​ണ്ട് പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നും കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​നു​മാ​ണ് അ​മ്പ​തു​പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റി​യ​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലും അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് 52,42,135 രൂ​പ കോ​ട​തി​യി​ൽ കെ​ട്ടി​വെ​ച്ചു. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളു​ടെ ഫ​യ​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​യാ​ൽ പാ​ല​ങ്ങ​ളു​ടെ ക​രാ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ 7.5 മീ​റ്റ​ർ വീ​തി​യി​ൽ പ്ര​ധാ​ന പാ​ത​യു​ണ്ടാ​വും. പു​തി​യ പാ​ല​ത്തി​നി​രു​വ​ശ​വും കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​ണ്ടാ​കും. ന​ട​പ്പാ​ത​യു​ൾ​പ്പെ​ടെ 11 മീ​റ്റ​ർ വീ​തി​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കാ​നു​ള്ള ഡി​സൈ​നാ​ണ് അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഊ​ട്ട​റ ഗാ​യ​ത്രി പു​ഴ പാ​ല​ത്തി​ലെ വി​ള്ള​ലി​നെ തു​ട​ർ​ന്ന് 2023 ജ​നു​വ​രി എ​ട്ടി​ന് അ​ട​ച്ചി​ടു​ക​യും അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ഭാ​രം കൂ​ടു​ത​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മൂ​ന്ന് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ട്രാ​ഫി​ക് ബാ​രി​യ​ർ സ്ഥാ​പി​ച്ചെ​ങ്കി​ലും ച​ര​ക്കു ലോ​റി​ക​ൾ പ​ല​ത​വ​ണ ഇ​ടി​ച്ചു ത​ക​ർ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ പാ​ലം തു​റ​ന്നു കി​ട​ക്കു​ക​യാ​ണ്. ബ​ല​ക്ഷ​യ ഭീ​ഷ​ണി​യു​ള്ള പാ​ല​ത്തി​ലൂ​ടെ 30-40 ട​ൺ ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ഇ​പ്പോ​ഴും പോ​കു​ന്നു​ണ്ട്. ഇ​നി​യൊ​രു പ്ര​ശ്നം ഉ​ണ്ടാ​കും മു​മ്പ് പു​തി​യ പാ​ല​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഊ​ട്ട​റ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ട​ക്കി​ടെ കു​ടു​ങ്ങു​ന്ന​തി​നാ​ൽ ര​ണ്ട് പാ​ല​വും നി​ർ​മി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BridgePalakkad NewsRail flyover
News Summary - 6.85 crores transferred for land for river bridge and rail flyover
Next Story