Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMankarachevron_rightഅ​ധി​കാ​രി​ക​ൾ...

അ​ധി​കാ​രി​ക​ൾ ഇ​തൊ​ന്നു കാ​ണ​ണേ...

text_fields
bookmark_border
അ​ധി​കാ​രി​ക​ൾ ഇ​തൊ​ന്നു കാ​ണ​ണേ...
cancel
camera_alt

മ​ങ്ക​ര​യി​ൽ തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച ലോ​റി​ക​ൾ

മ​ങ്ക​ര: മ​ങ്ക​ര പൊ​ലീ​സ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്ത് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. മ​ങ്ക​ര-​കോ​ട്ടാ​യി റോ​ഡി​ൽ മ​ങ്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പാ​ത​യോ​ര​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച് സ്ഥ​ലം മു​ട​ക്കി​യാ​യി കി​ട​ക്കു​ന്ന​ത്. റോ​ഡോ​രം ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ത്തി​നും ഭീ​ഷ​ണി ഉ​യ​രു​ന്നു​ണ്ട്. മൂ​ന്ന് ലോ​റി​ക​ള​ട​ക്കം ല​ക്ഷ​ങ്ങ​ൾ വി​ല പി​ടി​പ്പു​ള്ള പ​ത്ത് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കി​ട​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന് ചു​റ്റും ര​ണ്ടാ​ൾ ഉ​യ​ര​ത്തി​ൽ കാ​ടു​മൂ​ടി കി​ട​ക്കു​ന്നു​ണ്ട്. കാ​ട്ടു​പ​ന്നി, ഇ​ഴ​ജ​ന്തു​ക്ക​ൾ, തെ​രു​വ് നാ​യ്ക്ക​ൾ എ​ന്നി​വ​യു​ടെ താ​വ​ള​വു​മാ​യി ഇ​വി​ടം മാ​റി​ക​ഴി​ഞ്ഞു.

വ​ലി​യ മൂ​ന്ന് ലോ​റി​ക​ളും ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഏ​ക​ദേ​ശം കാ​ൽ​നൂ​റ്റാ​ണ്ടി​ന് മു​മ്പ് പി​ടി​ച്ചെ​ടു​ത്ത​വ​യോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യോ ആ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ. ജി​ല്ല ക​ല​ക്ട​റും പൊ​ലീ​സ് മേ​ധാ​വി​മാ​രും മ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​രും ഇ​തി​ന് ഉ​ട​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പൊ​തു​ജാ​നാ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesPalakkad Newsrust
News Summary - Vehicles get rusted and destroyed
Next Story