Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightവാല്‍വിന്‍റെ അളവ്...

വാല്‍വിന്‍റെ അളവ് മാറി; വെള്ളം തുറന്നു വിട്ട് തടിയൂരി ജല അതോറിറ്റി

text_fields
bookmark_border
malagav
cancel
camera_alt

മ​ല​ങ്കാ​വി​ലെ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍ നിന്നുള്ള അറ്റകുറ്റപ്പണിക്കായി നടക്കുന്ന പ്രവൃത്തി

അ​ടൂ​ർ: വി​ത​ര​ണ പൈ​പ്പി​ല്‍ ഘ​ടി​പ്പി​ക്കാ​ന്‍ കൊ​ണ്ടു വ​ന്ന വാ​ല്‍വി​ന്‍റെ അ​ള​വ് മാ​റി. ശു​ദ്ധീ​ക​ര​ണ ടാ​ങ്കി​ല്‍ സം​ഭ​രി​ച്ച വെ​ള്ളം തു​റ​ന്നു വി​ട്ട് ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ ത​ല​യൂ​രി. ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് കൊ​ടും​വേ​ന​ലി​ല്‍ ആ​ര്‍ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ തു​റ​ന്നു വി​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ജ​ല അ​തോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചെ​ങ്കി​ലും എ​ല്ലാ​വ​രു​ടെ​യും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ്. മോ​തി​ര​ച്ചു​ള്ളി മ​ല​യി​ല്‍ സ്ഥാ​പി​ച്ച സം​ഭ​ര​ണ ടാ​ങ്കി​ല്‍ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ തു​റ​ന്നു വി​ട്ട​ത്. അ​ഞ്ചു ല​ക്ഷം ലി​റ്റ​റാ​ണ് സം​ഭ​ര​ണ ശേ​ഷി. വി​ത​ര​ണ ശൃം​ഖ​ല​യി​ല്‍ പു​തി​യ വാ​ല്‍വ് സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നു ദി​വ​സ​മാ​യി സം​ഭ​ര​ണ ടാ​ങ്കി​ല്‍ നി​ന്ന് ജ​ലം തു​റ​ന്നു വി​ടു​ന്ന​ത് നി​ര്‍ത്തി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ടാ​ങ്കി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് വാ​ല്‍വ് സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യു​ള്ള കൂ​റ്റ​ന്‍ വാ​ല്‍വ് ക്രെ​യി​നി​ലാ​ണ് ഇ​റ​ക്കി​യ​ത്. വി​ത​ര​ണ പൈ​പ്പ് 10 ഇ​ഞ്ചി​ന്റേ​താ​ണ്. ഇ​തി​ല്‍ ഘ​ടി​പ്പി​ക്കാ​ന്‍ കൊ​ണ്ടു വ​ന്ന വാ​ല്‍വ് ഒ​മ്പ​ത് ഇ​ഞ്ചി​ന്റേ​താ​ണെ​ന്ന് പ​റ​യു​ന്നു. ഇ​തു കാ​ര​ണം ജ​ല​വി​ത​ര​ണ പൈ​പ്പ് മു​റി​ച്ച​ത് ത​മ്മി​ല്‍ യോ​ജി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

മ​ണ്ണ​ടി​യി​ല്‍ ക​ല്ല​ട​യാ​റ്റി​ല്‍ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് മ​ല​ങ്കാ​വി​ലെ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍ നി​ന്ന് എ​ത്തി​ക്കും. ഇ​വി​ടെ ശു​ദ്ധീ​ക​രി​ക്കു​ന്ന വെ​ള്ള​മാ​ണ് മോ​തി​ര​ച്ചു​ള്ളി​മ​ല​യി​ലെ സം​ഭ​ര​ണ ശാ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സ​മാ​യി ലൈ​നി​ല്‍ ജ​ല​വി​ത​ര​ണ​മി​ല്ലെ​ങ്കി​ലും പ​മ്പി​ങ്ങും ശു​ദ്ധീ​ക​ര​ണ​വും ന​ട​ന്നി​രു​ന്നു.

ഇ​തു കാ​ര​ണം മോ​തി​ര​ച്ചു​ള്ളി മ​ല​യി​ലെ സം​ഭ​ര​ണ ശാ​ല​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. വാ​ല്‍വ് ഘ​ടി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​ന്ന​ലെ വൈ​കി​ട്ട് ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ നി​റ​ഞ്ഞു കി​ട​ക്കു​ന്ന ടാ​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി. ഇ​നി​യും ശു​ദ്ധീ​ക​രി​ച്ച ജ​ലം ടാ​ങ്കി​ലേ​ക്ക് വ​ന്നാ​ല്‍ ഉ​ള്‍ക്കൊ​ള​ളാ​തെ വ​രും. ടാ​ങ്കി​ന്റെ നി​ല​നി​ല്‍പ്പി​ന് ത​ന്നെ ഭീ​ഷ​ണി​യാ​കും. അ​ങ്ങ​നെ വ​ന്ന​പ്പോ​ഴാ​ണ് വെ​ള്ളം തു​റ​ന്നു വി​ട്ട​തെ​ന്നാ​ണ്​ സൂ​ച​ന.

സം​ഭ​ര​ണ ടാ​ങ്കി​ല്‍ നി​ന്നു​ള്ള വെ​ള്ളം നെ​ല്ലി​മു​ക​ള്‍ ജ​ങ്ഷ​നി​ല്‍ എ​ത്തി ക​ട​മ്പ​നാ​ട്, പാ​ണ്ടി​മ​ല​പ്പു​റം, കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ട​യ്ക്കാ​ട്, ഏ​ഴാം​മൈ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. ക​ട​മ്പ​നാ​ട്, നെ​ല്ലി​മു​ക​ള്‍, മോ​തി​ര​ച്ചു​ള്ളി മ​ല, ക​ല്ലു​കു​ഴി, ഇ​ട​യ്ക്കാ​ട്, പാ​ണ്ടി​മ​ല​പ്പു​റം, ച​ക്കൂ​ര്‍ച്ചി​റ, മു​ണ്ട​പ്പ​ള്ളി, അ​ട​യ​പ്പാ​ട്, ല​ക്ഷം​വീ​ട് കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ള്‍ക്കാ​രാ​ണ് ഈ ​വെ​ള്ളം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​ത്. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ഉ​യ​ര്‍ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ജ​ല​ക്ഷാ​മ​ത്തി​ന്റെ പി​ടി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittawater authority
News Summary - Valve volume changed; Water Authority released the water
Next Story