Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ലം; ആദ്യ വോട്ടിന്​ 18,087 പേര്‍

text_fields
bookmark_border
Lok sabha elections 2024
cancel

പ​ത്ത​നം​തി​ട്ട: ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ആ​ദ്യ​മാ​യി വോ​ട്ട​വ​കാ​ശം ല​ഭ്യ​മാ​യ​ത് 18,087 പേ​ര്‍ക്ക്. 18, 19 വ​യ​സ്സു​കാ​രാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

ഇ​വ​ര്‍ക്ക് പ്രാ​യ​പൂ​ര്‍ത്തി വോ​ട്ട​വ​കാ​ശം ല​ഭി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ഈ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള 9,254 ആ​ണ്‍കു​ട്ടി​ക​ളും 8,833 പെ​ണ്‍കു​ട്ടി​ക​ളും ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്യാ​ന്‍ അ​ര്‍ഹ​ത നേ​ടി. അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​തു​ത​ല​മു​റ​ക്കാ​ര്‍ വോ​ട്ട​വ​കാ​ശം നേ​ടി​യ​ത്. 1614 പു​രു​ഷ​ന്‍മാ​രും 1491 സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടെ 3105 പേ​ര്‍ ഇ​വി​ടെ​നി​ന്നും വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ ആ​ദ്യ​മാ​യി പേ​രു​ചേ​ര്‍ത്തു. കു​റ​വ് റാ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ്.

1121 പു​രു​ഷ​ന്‍മാ​രും 966 സ്ത്രീ​ക​ളും അ​ട​ക്കം 2087 പേ​രാ​ണ് റാ​ന്നി​യി​ല്‍നി​ന്നും വോ​ട്ട​വ​കാ​ശ​ത്തി​ന് അ​ര്‍ഹ​രാ​യ​ത്.

ആ​റ​ന്മു​ള​യി​ല്‍ 1330 പു​രു​ഷ​ന്‍മാ​രും 1267 സ്ത്രീ​ക​ളു​മാ​യി 2597 പേ​രും കോ​ന്നി​യി​ല്‍ 1224 പു​രു​ഷ​ന്‍മാ​രും 1237 സ്ത്രീ​ക​ളു​മാ​യി 2461 പേ​രും തി​രു​വ​ല്ല​യി​ല്‍ 1220 പു​രു​ഷ​ന്‍മാ​രും 1207 സ്ത്രീ​ക​ളു​മാ​യി 2427 പേ​രും ആ​ദ്യ​മാ​യി പ്രാ​യ​പൂ​ര്‍ത്തി വോ​ട്ട​വ​കാ​ശ​ത്തി​ന്​ അ​ർ​ഹ​രാ​യി.

1,250 പു​രു​ഷ​ന്‍മാ​രും 1,305 സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടെ 2,555 പേ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍നി​ന്ന്​ 1,495 പു​രു​ഷ​ന്‍മാ​രും 1,360 സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടെ 2855 പേ​ര്‍ പൂ​ഞ്ഞാ​റി​ല്‍നി​ന്നും വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി.

കോ​ട്ട​യം ജി​ല്ല​യി​ലെ ഈ ​ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്നാ​യി ആ​കെ 5,410 പേ​ര്‍ ഇ​ക്കു​റി പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്യും.

പൊ​ലീ​സ് കം​പ്ല​യി​ന്റ് അ​തോ​റി​റ്റി സി​റ്റി​ങ്​ മാ​റ്റി

പ​ത്ത​നം​തി​ട്ട: ജി​ല്ല പൊ​ലീ​സ് കം​പ്ല​യി​ന്റ് അ​തോ​റി​റ്റി ഏ​പ്രി​ല്‍ 15 ന് ​ന​ട​ത്താ​നി​രു​ന്ന സി​റ്റി​ങ്​ ജൂ​ണ്‍ 10 ന് ​ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ രാ​വി​ലെ 11 ന് ​ചേ​രും. ഏ​പ്രി​ല്‍ 15 ലെ ​സി​റ്റി​ങി​ല്‍ ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍ ജൂ​ണ്‍ 10 ന് ​ഹാ​ജ​രാ​ക​ണം.

വോ​ട്ടേ​ഴ്​​സ്​ സ്ലി​പി​ൽ ബാ​ർ​കോ​ഡും ലൊ​ക്കേ​ഷ​നും; എ​ല്ലാ വീ​ട്ടിലും എ​ത്തി​യെ​ന്ന്​ ഉ​റ​പ്പാ​ക്കും

പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ന് അ​ഞ്ചു നാ​ൾ മു​മ്പ്​ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍മാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന വോ​ട്ടേ​ഴ്സ് സ്ലി​പ് എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തു​ന്നു​ണ്ടെ​ന്ന് സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ നി​രീ​ക്ഷി​ച്ച് ഉ​റ​പ്പാ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ബാ​ര്‍കോ​ഡ്, പോ​ളി​ങ് സ്റ്റേ​ഷ​ന്‍ ലൊ​ക്കേ​ഷ​ന്‍ സ​ഹി​ത​മാ​ണ് സ്ലി​പ്പ് ത​യാ​റാ​ക്കു​ന്ന​ത്. അ​ന്തി​മ വോ​ട്ട​ര്‍പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും വോ​ട്ട​ര്‍ സ്ലി​പ്പു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ശേ​ഷം വോ​ട്ട​ര്‍മാ​രു​ടെ അ​സാ​ന്നി​ധ്യം, സ്ഥ​ലം​മാ​റ്റം, ആ​ബ്‌​സ​ന്‍സ് (ഷി​ഫ്റ്റ്, ഡെ​ത്ത് -എ.​എ​സ്.​ഡി) എ​ന്നി​വ ഉ​ള്‍പ്പെ​ട്ട ലി​സ്റ്റ് പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍ക്കും സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കും ല​ഭ്യ​മാ​ക്കും. ഇ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മേ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ.

പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട്; അ​പേ​ക്ഷ നാ​ളെ വ​രെ

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളി​ങ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ ശ​നി​യാ​ഴ്ച വ​രെ സ​മ​ര്‍പ്പി​ക്കാം. ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ത്ത​വ​ര്‍ക്ക് അ​ത​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. പോ​സ്റ്റി​ങ് ഓ​ര്‍ഡ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പ് സ​ഹി​ത​മാ​ണ് അ​പേ​ക്ഷ ന​ല്‍കേ​ണ്ട​ത്. ഏ​പ്രി​ല്‍ 11,12,13 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം:. പോ​ളി​ങ്​ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വ​ല്ല: തി​രു​വ​ല്ല സെ​ന്റ് മേ​രീ​സ് വി​മ​ന്‍സ് കോ​ള​ജ്, റാ​ന്നി: സെ​ന്റ് തോ​മ​സ് കോ​ള​ജ് റാ​ന്നി, ആ​റ​ന്മു​ള: കാ​ത​ലി​ക്കേ​റ്റ് കോ​ള​ജ് പ​ത്ത​നം​തി​ട്ട, കോ​ന്നി: എ​സ് എ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ കോ​ന്നി, അ​ടൂ​ര്‍ : അ​ടൂ​ര്‍ ബി​എ​ഡ് സെ​ന്റ​ര്‍, അ​ടൂ​ര്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaLok Sabha Elections 2024
News Summary - Pathanamthitta-Lok sabha election18,087 people for the first vote
Next Story