Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎല്ലാ ബൂത്തിലും വെയിൽ...

എല്ലാ ബൂത്തിലും വെയിൽ ഏൽക്കാതെ നിൽക്കാൻ സംവിധാനം - പ​ത്ത​നം​തി​ട്ട കലക്ടര്‍

text_fields
bookmark_border
pathanamthitta collector
cancel
camera_alt

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​പി​നോ​ട​നു​ബ​ന്ധി​ച്ച് വി-​കോ​ട്ട​യം കൈ​ത​ക്ക​ര പ​ട്ടി​ക​വ​ര്‍ഗ കോ​ള​നി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ല​ക്ട​ർ

എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്​ ശ​ത​മാ​നം ഉ​യ​ര്‍ത്താ​ന്‍ മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണ​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യും ക​ല​ക്ട​റു​മാ​യ എ​സ് പ്രേം ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി സ്വീ​പി​നോ​ട​നു​ബ​ന്ധി​ച്ച് വി-​കോ​ട്ട​യം കൈ​ത​ക്ക​ര പ​ട്ടി​ക​വ​ര്‍ഗ കോ​ള​നി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം, വെ​യി​ല്‍ ഏ​ല്‍ക്കാ​തെ നി​ല്‍ക്കാ​നു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ​വ ഒ​രു​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യു​ള്ള സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും. 85 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​തി​ര്‍ന്ന വോ​ട്ട​ര്‍മാ​ര്‍ക്കും 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ര്‍ക്കും വീ​ടു​ക​ളി​ല്‍ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍മാ​രു​ടെ വോ​ട്ടി​ങ്​ 15 മു​ത​ല്‍ ആ​രം​ഭി​ക്കും. യു​വ​വോ​ട്ട​ര്‍മാ​ര്‍ അ​വ​കാ​ശ​ത്തെ​പ്പ​റ്റി ബോ​ധ​വാ​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം. ജി​ല്ല​യി​ല്‍ ആ​കെ 1077 ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. .പ​ന്ത​ളം എ​ന്‍എ​സ്എ​സ് കോ​ള​ജി​ലെ ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്, എ​ൻ.​എ​സ്.​എ​സ്, ഐ.​ക്യൂ.​എ.​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ന്നി താ​ഴം വി​ല്ലേ​ജ് ഫീ​ല്‍ഡ് അ​സി​സ്റ്റ​ന്റ് സി.​കെ ബി​ജു ക്ലാ​സ് ന​യി​ച്ചു. കോ​ന്നി എ.​ആ​ര്‍.​ഒ ടി.​വി​നോ​ദ് രാ​ജ്, കോ​ന്നി ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ റെ​ജി ടി. ​ഉ​മ്മ​ന്‍, നാ​ഷ​ന​ല്‍ സ​ര്‍വീ​സ് സ്‌​കീം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​സി.​ആ​ര്‍ ജ്യോ​തി, പ​ന്ത​ളം എ​ന്‍.​എ​സ്.​എ​സ്​ അ​ധ്യാ​പ​ക​ന്‍ വി. ​ര​ഘു​നാ​ഥ്, എ​ന്‍.​സി.​സി ഓ​ഫീ​സ​ര്‍ ഹ​രി​ത ആ​ര്‍. ഉ​ണ്ണി​ത്താ​ന്‍, വാ​ര്‍ഡ് അം​ഗം മി​നി റെ​ജി, ഊ​രു മൂ​പ്പ​ന്‍ സ​ന്ധ്യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthitta collectorLok Sabha Elections 2024
News Summary - poll station- lok sabha elections- pathanamthitta collector
Next Story