Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightഎം.​ആ​ർ.​എ​സ്...

എം.​ആ​ർ.​എ​സ് സ്കൂ​ളി​ന് മു​ക​ളി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

text_fields
bookmark_border
എം.​ആ​ർ.​എ​സ് സ്കൂ​ളി​ന് മു​ക​ളി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്ക് തീ​പി​ടി​ച്ചു
cancel
camera_alt

മേ​ച്ചി​റ മോ​ഡ​ൽ റ​സി​ഡ​ൻ​സ് സ്കൂ​ളി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്ക് തീ​പി​ടി​ച്ച​പ്പോ​ൾ

ചാ​ല​ക്കു​ടി: വി​ദ്യാ​ല​യ​ത്തി​ന് മു​ക​ളി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ആ​ദി​വാ​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന മേ​ച്ചി​റ മോ​ഡ​ൽ റ​സി​ഡ​ൻ​സ് സ്കൂ​ളി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11.25 ഓ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സ്കൂ​ൾ മേ​ച്ചി​റ​യി​ൽ ഒ​റ്റ​പ്പെ​ട്ട കു​ന്നി​ൻ മു​ക​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ്കൂ​ളി​ന്റെ മു​ക​ളി​ൽ സ്ഥാ​പി​ച്ച നൂ​റോ​ളം വ​രു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ മൂ​ന്ന് എ​ണ്ണ​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. പ​രി​ഭ്രാ​ന്ത​രാ​യ സ്കൂ​ൾ അ​ധി​കൃ​ത​ർ ചാ​ല​ക്കു​ടി​യി​ലെ അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ വി​വ​ര​മ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷ ജീ​വ​ന​ക്കാ​രെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലേ​ക്ക് ഇ​വ​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ മാ​ർ​ഗം ഇ​ല്ലാ​യി​രു​ന്ന​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. കോ​ണി ഉ​പ​യോ​ഗി​ച്ചാ​ണ് മു​ക​ളി​ലേ​ക്കു ക​യ​റി​യ​ത്. എ​ന്നാ​ൽ മു​ക​ളി​ൽ നി​ന്നു​കൊ​ണ്ട് തീ​യ​ണ​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഫ​യ​ർ ടെ​ൻ​ഡെ​റി​ന്റെ റൂ​ഫ് മോ​ണി​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​ത്.

ചാ​ല​ക്കു​ടി നി​ല​യ​ത്തി​ലെ ഗ്രേ​ഡ് അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബി​ജു ആ​ന്റ​ണി, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പി.​ഒ. വ​ർ​ഗീ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ടി.​എ​സ്. അ​ജ​യ​ൻ, എ​സ്. അ​തു​ൽ, കെ. ​അ​രു​ൺ, നി​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. സോ​ളാ​ർ പാ​ന​ലു​ക​ൾ സാ​ധാ​ര​ണ ഗ​തി​യി​ൽ തീ​പി​ടി​ക്കാ​റി​ല്ല. പാ​ന​ലു​ക​ളി​ലേ​ക്കു​ള്ള കേ​ബി​ളി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണോ ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണോ തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solar panelsFireMRS School
News Summary - Solar-panels-Fire-MRS-School
Next Story