Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightഇന്ന് ലോക നാടക ദിനം;...

ഇന്ന് ലോക നാടക ദിനം; നാടകത്തെ ചേര്‍ത്തുപിടിച്ച് പ്രഭാകരന്‍ കോടാലി

text_fields
bookmark_border
ഇന്ന് ലോക നാടക ദിനം; നാടകത്തെ ചേര്‍ത്തുപിടിച്ച് പ്രഭാകരന്‍ കോടാലി
cancel
camera_alt

പ്ര​ഭാ​ക​ര​ന്‍ കോ​ടാ​ലി

കൊ​ട​ക​ര: വ​ള്ളു​നാ​ട് ബ്ര​ഹ്മ​യു​ടെ ‘കോ​താ​മൂ​രി’ നാ​ട​കം ക​ണ്ട​വ​രാ​രും ശ​നി​പ്പ​നി​യ​നെ മ​റ​ക്കി​ല്ല. 14 വ​ര്‍ഷം മു​മ്പ് കേ​ര​ള​ത്തി​ലെ വേ​ദി​ക​ളി​ല്‍ നി​റ​ഞ്ഞാ​ടി​യ ശ​നി​പ്പ​നി​യ​നെ ഇ​ന്നും പ്രേ​ക്ഷ​ക​ര്‍ ഓ​ർ​ക്കു​ന്ന​ത് പ്ര​ഭാ​ക​ര​ന്‍ കോ​ടാ​ലി​യെ​ന്ന ന​ട​നു​ള്ള മി​ക​വി​ന്റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​യാ​ള​ത്തി​ലെ പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക​രം​ഗ​ത്ത് തി​ള​ങ്ങി നി​ല്‍ക്കു​ക​യാ​ണ് ഈ ​ക​ലാ​ക​ര​ന്‍. 18-ാം വ​യ​സി​ല്‍ അ​മേ​ച്വ​ര്‍ നാ​ട​ക​വേ​ദി​യി​ലേ​ക്ക് ക​യ​റി​യ ഇ​ദ്ദേ​ഹം 69ലും ​പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. 18 വ​യ​സു​ള്ള​പ്പോ​ഴാ​ണ് മു​രി​ക്കു​ങ്ങ​ല്‍ ഉ​ദ​യ ക്ല​ബി​ന്റെ നാ​ട​ക​ത്തി​ലൂ​ടെ പ്ര​ഭാ​ക​ര​ന്‍ അ​ര​ങ്ങ​ത്തെ​ത്തി​യ​ത്.

ക​ന്നി അ​ഭി​ന​യ​ത്തി​ലൂ​ടെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നു​ള്ള പു​ര​സ്‌​കാ​രം അ​ന്ന് ക​ര​സ്ഥ​മാ​ക്കി. തു​ട​ര്‍ന്ന് പ​ത്തു​വ​ര്‍ഷ​ത്തോ​ളം അ​മേ​ച്വ​ര്‍ രം​ഗ​ത്ത് തു​ട​ര്‍ന്നു. അ​റു​പ​തി​ലേ​റെ നാ​ട​ക​ങ്ങ​ളി​ല്‍ മി​ക​ച്ച വേ​ഷം അ​വ​ത​രി​പ്പി​ച്ചു. 28-ാം വ​യ​സി​ല്‍ പ്ര​വാ​സി​യാ​യി. സൗ​ദി​യി​ലും തു​ട​ര്‍ന്ന് ദു​ബൈ​യി​ലു​മാ​യി 18 വ​ര്‍ഷം ജോ​ലി ചെ​യ്തു. പ്ര​വാ​സ ജീ​വി​ത​ത്തി​നി​ടെ ഗ​ള്‍ഫ് റേ​ഡി​യോ​ക​ള്‍ക്കാ​യി സ്‌​കി​റ്റു​ക​ള്‍ എ​ഴു​തി. നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘ശ​വം​നാ​റി പൂ​ക്ക​ളു​ടെ കാ​വ​ല്‍ക്കാ​ര​ന്‍’ എ​ന്ന നാ​ട​ക​മെ​ഴു​തി സം​വി​ധാ​നം ചെ​യ്തു. നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്.

ഇ.​കെ.​നാ​യ​നാ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി പി​ര​പ്പ​ന്‍കോ​ട് മു​ര​ളി ഒ​രു​ക്കി​യ ‘ജ​ന​നാ​യ​ക​ന്‍’ നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യ​ത് ഭാ​ഗ്യ​മാ​യി ഈ ​ക​ലാ​ക​ര​ന്‍ ക​രു​തു​ന്നു. ക​ല്യാ​ശേ​രി​യി​ല്‍ നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ നാ​യ​നാ​രു​ടെ സ​ഹ​ധ​ര്‍മി​ണി ശാ​ര​ദ​ടീ​ച്ച​ര്‍ അ​ഭി​ന​ന്ദി​ച്ച​തും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ്. എ​ട്ടോ​ളം ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലും പ്ര​ഭാ​ക​ര​ന്‍ കോ​ടാ​ലി അ​ഭി​ന​യി​ച്ചു. എ​റ​ണാ​കു​ളം നാ​ട​ക​വേ​ദി​യു​ടെ ‘സാ​ഗ​രം സാ​ക്ഷി’ എ​ന്ന നാ​ട​ക​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്റെ അ​മ്പ​താം വ​ര്‍ഷം ആ​ഘോ​ഷി​ച്ച വേ​ള​യി​ല്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലെ സേ​വ് സം​ഘ​ട​ന കോ​ടാ​ലി കു​ട്ടി​യ​മ്പ​ലം റോ​ഡി​ലു​ള്ള വീ​ട്ടി​ലെ​ത്തി ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു. ല​ളി​ത​യാ​ണ് ഭാ​ര്യ. ആ​ശ, അ​ഭി​ലാ​ഷ്, അ​നൂ​പ് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrabhakaranWorld Theater Day
News Summary - World-Theater-Day-Prabhakaran
Next Story