Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊടുങ്ങല്ലൂർ ഭരണികാവ്...

കൊടുങ്ങല്ലൂർ ഭരണികാവ് പുനർലേലം കലക്ടർ റദ്ദാക്കി

text_fields
bookmark_border
കൊടുങ്ങല്ലൂർ ഭരണികാവ് പുനർലേലം കലക്ടർ റദ്ദാക്കി
cancel

​കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി​യാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ക്ഷേ​ത്ര പു​റ​മ്പോ​ക്ക് ഭ​ര​ണി​കാ​വ് പു​ന​ർ​ലേ​ലം ക​ല​ക്ട​ർ റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ 14ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പു​ന​ർ​ലേ​ല​മാ​ണ് ക​ല​ക്ട​ർ റ​ദ്ദാ​ക്കി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി പ​ര​പ്പി​ൽ സ​ത്യ​ൻ സ​മ​ർ​പ്പി​ച്ച അ​ഞ്ച​ര ല​ക്ഷം രൂ​പ​യു​ടെ ടെ​ൻ​ഡ​റാ​ണ് അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ലേ​ല​ത്തി​ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ന​ട​ന്ന ആ​ദ്യ ലേ​ല​ത്തി​ൽ33,33, 333 രൂ​പ​യു​ടെ ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ച​യാ​ൾ പ​ണ​മ​ട​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ലേ​ലം സ്ഥി​ര​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് പു​ന​ർ​ലേ​ലം ന​ട​ത്തി​യ​ത്.

കു​റ​ഞ്ഞ സം​ഖ്യ ലേ​ലം ഉ​റ​പ്പി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​നെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം ത​ഹ​സി​ൽ​ദാ​ർ​ക്കും പി​ന്നീ​ട് ക​ല​ക്ട​ർ​ക്കും റ​വ​ന്യൂ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഇ​ട​പ്പെ​ട​ൽ ഉ​ണ്ടാ​യ​താ​യും സൂ​ച​ന​യു​ണ്ട്. 25ന് ​ലേ​ലം റ​ദ്ദാ​ക്കി​യ​തി​ന് പി​റ​കെ 26ന് ​പു​തി​യ ലേ​ലം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് വ​രി​ക​യു​മു​ണ്ടാ​യി. ലേ​ലം അ​സ്ഥി​ര​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​മ​ത്തെ ലേ​ലം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KodungallurAuctionBharnikav
News Summary - Kodungallur Bharnikav re-auction canceled by collector
Next Story