Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right‘ഡീ​ൽ’...

‘ഡീ​ൽ’ ഓ​ർ​മി​പ്പി​ച്ചും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടും മു​ര​ളീ​ധ​ര​ൻ

text_fields
bookmark_border
K muraleedhran
cancel

തൃ​ശൂ​ർ: യു.​ഡി.​എ​ഫ്​ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ബു​ധ​നാ​ഴ്ച​ത്തെ പ്ര​ചാ​ര​ണ പ​ര്യ​ട​നം പു​തു​ക്കാ​ട്​ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. കു​റു​മാ​ലി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര ദ​ർ​ശ​ന​ത്തോ​ടെ തു​ട​ങ്ങി​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു.

കേ​ര​ള​ത്തി​ലാ​കെ സി.​പി.​എം-​ബി.​ജെ.​പി ‘ഡീ​ൽ’ ഉ​ണ്ടെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ക്കു​ന്ന മു​ര​ളീ​ധ​ര​ൻ കേ​ര​ള​ത്തി​ൽ ഭ​ര​ണം പ​രാ​ജ​യ​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​ന്ന​യി​ച്ചാ​ണ്​ പ്ര​ചാ​ര​ണ​വു​മാ​യി നീ​ങ്ങു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ ഇ.​ഡി കേ​സെ​ടു​ത്ത​തും ഡീ​ലി​ന്‍റെ ഭാ​ഗ​മാ​​ണെ​ന്ന ആ​രോ​പ​ണ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്നു. ന​ന്തി​ക്ക​ര സെ​ന്‍റ്​ മേ​രീ​സ് ച​ർ​ച്ചി​ൽ ക​യ​റി വോ​ട്ട​ഭ്യ​ർ​ഥി​ച്ച ശേ​ഷം എ​ത്തി​യ​ത്​ സ​ച്ചി ഓ​ട്ട് ക​മ്പ​നി​യി​ലാ​ണ്. ഓ​ട്​ വ്യ​വ​സാ​യം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന്​ കേ​ട്ട​റി​ഞ്ഞ സ്ഥാ​നാ​ർ​ഥി ഈ ​അ​വ​സ്ഥ​ക്ക്​ കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലും ന​ട​ത്തി.

ഒ​രു​കാ​ല​ത്ത് നൂ​റി​ല​ധി​കം ഓ​ട്ടു​ക​മ്പ​നി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് 30ഓ​ളം ക​മ്പ​നി​ക​ളാ​ണ്. ഇ​തി​ൽ​ത​ന്നെ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 70ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ​ച്ചി ക​മ്പ​നി എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പൂ​ട്ടാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വ​ലി​യ വി​ല​കൊ​ടു​ത്ത്​ കൊ​ണ്ടു​വ​രു​ന്ന ക​ളി​മ​ണ്ണ് ഉ​പ​യോ​ഗി​ച്ചാ​ണ്​ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ തൊ​ഴി​ലാ​ളി​ക​ളോ​ട്​ വി​ഷ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്ന്​ ഉ​റ​പ്പ്​ ന​ൽ​കി. രാ​പ്പാ​ളി​ലെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന അ​ന്ത​രി​ച്ച വി​ലാ​സി​നി അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി മ​ക​ൻ ഹ​രി​നാ​രാ​യ​ണ​നെ ക​ണ്ടു. ആ​ന​ന്ദ​പു​രം ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം, തൊ​ട്ടി​പ്പാ​ൾ ഭ​ഗ​വ​തി ക്ഷേ​ത്രം, തൊ​ട്ടി​പ്പാ​ൾ സെ​ന്‍റ്​ മേ​രീ​സ് ച​ർ​ച്ച്, പ​റ​പ്പൂ​ക്ക​ര ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തി. ഉ​ച്ച​ക്ക്​ ശേ​ഷം പാ​വ​റ​ട്ടി, പ​റ​പ്പൂ​ർ, ചൂ​ണ്ട​ൽ, കേ​ച്ചേ​രി, മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി.


മു​ര​ളീ​ധ​ര​ന്‍റെ ‘പ്രൊ​ഫൈ​ൽ പി​ക്​’ കാ​മ്പ​യി​ൻ തു​ട​ങ്ങി

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​യാ​യി കെ. ​മു​ര​ളീ​ധ​ര​ൻ. യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്ഥാ​നാ​ർ​ഥി​യു​ടെ പ്രൊ​ഫൈ​ൽ പി​ക് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. കെ.​പി.​സി.​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ജി​ല്ല ചെ​യ​ർ​മാ​ൻ എ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി​യെ കൂ​ടാ​തെ കെ.​പി.​സി.​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ഡോ. ​സ​രി​ന്‍, മു​ന്‍ എം.​എ​ല്‍എ​മാ​രാ​യ അ​നി​ല്‍ അ​ക്ക​ര, ടി.​വി ച​ന്ദ്ര​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignK MuraleedharanLok Sabha Elections 2024
News Summary - Lok Sabha Election Campaign Thrissur
Next Story