Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൺകുട്ടിക്ക് പീഡനം:...

ആൺകുട്ടിക്ക് പീഡനം: മദ്റസ അധ്യാപകന് ഇരട്ട ജീവപര്യന്തവും 33 വർഷം തടവും

text_fields
bookmark_border
ബ​ഷീ​ർ
cancel
camera_alt

ബ​ഷീ​ർ

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 33 വ​ർ​ഷം ത​ട​വും 4,50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​രൂ​പ്പ​ട​ന്ന കു​ഴി​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ബ​ഷീ​റി​നെ​യാ​ണ് (53) തൃ​ശൂ​ർ സ്പെ​ഷ​ൽ ഫാ​സ്റ്റ്ട്രാ​ക്ക് പോ​ക്സോ കോ​ട​തി ജ​ഡ്‌​ജി ജ​യ​പ്ര​ഭ ശി​ക്ഷി​ച്ച​ത്. പോ​ക്സോ ആ​ക്ട്, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട്, ഐ.​പി.​സി നി​യ​മ​ങ്ങ​ളി​ലെ വ​കു​പ്പു​ക​ളി​ലാ​യാ​ണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 33 വ​ർ​ഷ​വും ത​ട​വും 4,50,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​വ​ർ​ഷ​വും ര​ണ്ടു​മാ​സ​വും അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

പ​ള്ളി​യി​ലെ​ത്തി​യ കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന് അ​ന്തി​ക്കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന വി.​എം. ബെ​ന​ഡി​ക്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​ദ്യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് അ​ന്തി​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന അ​നി​ഷ് ക​രീ​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​റാ​യ പി.​കെ. ദാ​സാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​ൻ, വി.​എ​സ്. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, എ.​എ​സ്.​ഐ​മാ​രാ​യ അ​സീ​സ്, ഒ.​ജെ. രാ​ജി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജീ​വ​ൻ, സോ​ണി സേ​വ്യ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഉ​മേ​ഷ് എ​ന്നി​വ​രും സ​ഹാ​യി​ച്ചു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ സു​നി​ത, ഋ​ഷി​കേ​ശ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കാ​ൻ എ.​എ​സ്.​ഐ വി​ജ​യ​ശ്രീ​യു​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasa TeacherMolestation CaseArrest
News Summary - Madrasa-Teacher-Arrest-Molestation-Boy
Next Story