Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightപന്നിയങ്കരയിൽ ഏപ്രില്‍...

പന്നിയങ്കരയിൽ ഏപ്രില്‍ ഒന്നു മുതൽ ടോൾ നിരക്ക് കൂട്ടും

text_fields
bookmark_border
panniyangara toll plaza
cancel

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ടോ​ൾ നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന​യുണ്ടാകും. നി​ല​വി​ല്‍ കു​തി​രാ​നി​ൽ ഗ​താ​ഗ​തം ഒ​രു തു​ര​ങ്ക​ത്തി​ലൂ​ടെ മാ​ത്ര​മാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് ടോ​ള്‍ നി​ര​ക്കി​ലും വ​ർ​ധ​ന വ​രു​ന്ന​ത്. 2022 മാ​ര്‍ച്ച് ഒ​മ്പ​ത് മു​ത​ലാ​ണു പ​ന്നി​യ​ങ്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ച​ത്. 24 ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍, ഏ​പ്രി​ല്‍ മു​ത​ല്‍ വീ​ണ്ടും നി​ര​ക്ക് വ​ര്‍ധി​പ്പി​ച്ചു.

പി​ന്നീ​ടു കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് നി​ര​ക്ക് കു​റ​ച്ച​തെ​ങ്കി​ലും ക​മ്പ​നി കേ​സ് ന​ട​ത്തി നി​ര​ക്ക് വീ​ണ്ടും ഉ​യ​ര്‍ത്താ​ന്‍ അ​നു​മ​തി വാ​ങ്ങി. വീ​ണ്ടും 2023 ഏ​പ്രി​ലി​ല്‍ നി​ര​ക്കു കൂ​ട്ടി. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ​നി​ന്ന് ടോ​ൾ പി​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ അ​തു മാ​ത്ര​മാ​ണു പി​ന്‍വ​ലി​ച്ച​ത്.

നി​ല​വി​ൽ സ​മീ​പ​ത്തെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ ഇ​പ്പോ​ള്‍ സൗ​ജ​ന്യ​യാ​ത്ര തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും അ​തും പി​ന്‍വ​ലി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​ന്നി​യ​ങ്ക​ര​യി​ൽ പി​രി​ക്കു​ന്ന ടോ​ൾ നി​ര​ക്കി​ന്റെ 60 ശ​ത​മാ​നം തു​ക ഈ​ടാ​ക്കു​ന്ന​ത് കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലൂ​ടെ ക​ട​ന്നു പോ​കാ​നാ​ണ്.

40 ശ​ത​മാ​നം തു​ക​യാ​ണു റോ​ഡ് യാ​ത്ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. യാ​ത്ര ന​ട​ത്താ​നാ​കാ​ത്ത തു​ര​ങ്ക​ത്തി​ന്റെ പേ​രി​ൽ ടോ​ൾ പി​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ജ​ന​കീ​യ വേ​ദി ക​ൺ​വീ​ന​ർ സു​രേ​ഷ് വേ​ലാ​യു​ധ​ൻ പ​റ​ഞ്ഞു. കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലൂ​ടെ സു​ഗ​മ​മാ​യ യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ടോ​ൾ തു​ക​യി​ൽ ആ​നു​പാ​തി​ക​മാ​യ കു​റ​വ് ന​ൽ​ക​ണ​മെ​ന്നാ​ണു യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsPanniyangara Toll Plaza
News Summary - The toll rate will be increased in Panniyangara from April 1
Next Story