Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഡോക്ടറുടെ കരവിരുതിൽ...

ഡോക്ടറുടെ കരവിരുതിൽ ഹിപ്പോക്രാറ്റസ് ശിൽപം

text_fields
bookmark_border
dr. rameshan doing sculpture
cancel
camera_alt

ഡോ.​ര​മേ​ശ​ൻ ശി​ൽ​പ നി​ർ​മി​തി​യി​ൽ

പ​യ്യ​ന്നൂ​ർ: ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ പി​താ​വാ​യ ഹി​പ്പോ​ക്രാ​റ്റ​സി​ന്റെ ശി​ൽ​പം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ന്നി​ൽ ഇ​ടംപി​ടി​ച്ചു. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഒ​രു ഡോ​ക്ട​റാ​ണ് ശി​ൽ​പി എ​ന്ന​റി​യു​മ്പോ​ഴാ​ണ് ഇ​തി​ന്റെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ര​മേ​ശ​നാ​ണ് ശി​ൽ​പി​യാ​യ​ത്. ഡോ​ക്ട​ർ​ക്ക് ശി​ൽ​പ​ക​ല​യി​ലേ​ക്ക് വ​ഴി​കാ​ട്ടി​യ​ത് പ്ര​മു​ഖ ശി​ൽ​പി​യും ചി​ത്ര​കാ​ര​നു​മാ​യ കെ.​കെ.​ആ​ർ വെ​ങ്ങ​ര​യാ​ണ്. 2017ൽ ​കു​ഞ്ഞി​മം​ഗ​ല​ത്ത് ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ൽ​പക​ലാ ക്യാ​മ്പ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡോ​ക്ട​റി​ലെ ശി​ൽ​പി​യെ കെ.​കെ.​ആ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

വി​ര​മി​ക്കു​ന്ന​തി​ന് മു​മ്പ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ൽ ഒ​രു ശി​ൽ​പം സ്ഥാ​പി​ക്ക​ണ​മെ​ന്ന ഗു​രു​വിന്റെ നി​ർ​ദേ​ശ​മാ​ണ് ഹി​പ്പോ​ക്രാ​റ്റ​സി​ന്റെ അ​ർ​ധ​കാ​യ ശി​ൽ​പ​ത്തി​ന്റെ പി​റ​വി​ക്ക് കാ​ര​ണ​മായത്. പ​ഠി​ക്കു​മ്പോ​ൾ ശി​ൽ​പ നി​ർ​മി​തി​യി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട് ഡോ​ക്ട​ർ. സാ​ങ്കേ​തി​ക സ​ഹാ​യി​ക​ളാ​യി കെ.​കെ.​ആ​റി​ന്റെ ശി​ഷ്യ​ൻ​മാ​രാ​യ ഷാ​ജി മാ​ടാ​യി​യും നി​ധി​ൻ ഗോ​പാ​ല​കൃ​ഷ്ണ​നും ര​തീ​ഷ് പ​ടോ​ളി​യും കൂ​ട്ടു​ചേ​ർ​ന്ന​പ്പോ​ൾ പി​റ​വി ച​രി​ത്ര​മാ​യി.

ഫൈ​ബ​ർ കാ​സ്റ്റി​ങ്ങി​ന് സ​ജീ​വ​നും പീ​ഠ​മൊ​രു​ക്കു​വാ​ൻ മോ​ഹ​ൻ കു​മാ​റു​മെ​ത്തി. പ്രോ​ത്സാ​ഹ​ന​വു​മാ​യി ഗോ​വി​ന്ദ​ൻ മ​ണ്ടൂ​രും കൂ​ടി​യാ​യ​പ്പോ​ൾ ഡോ​ക്ട​റു​ടെ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. ഈ ​മാ​സം 16ന് ​വൈ​കീ​ട്ട് നാ​ലി​ന് പ്ര​ശ​സ്ത ശി​ൽ​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ ഡോ​ക്ട​റു​ടെ സൃ​ഷ്ടി​യു​ടെ അ​നാഛാ​ദ​നം നി​ർ​വ​ഹി​ക്കും. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഡോ​ക്ട​ർ നി​ർ​മി​ച്ച ശി​ൽ​പം മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ന്നി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorKannur NewsSculptureHippocrates
News Summary - Sculpture of Hippocrates in Doctor's Handicraft
Next Story