Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightസ്നേ​ഹ​മൂ​ട്ടു​ന്ന...

സ്നേ​ഹ​മൂ​ട്ടു​ന്ന പ്ര​വാ​സ നോ​മ്പു​തു​റ​ക​ൾ

text_fields
bookmark_border
iftar meet
cancel

മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ അ​തി​ർ​വ​ര​മ്പു​ക​ൾ തീ​ർ​ക്കു​ന്ന ഈ ​കാ​ല​ത്തും സ്നേ​ഹ​മൂ​ട്ടു​ക​യാ​ണ് പ്ര​വാ​സ​ലോ​കം. ജാ​തി​യും മ​ത​വും വ​ർ​ണ​വും വ​ർ​ഗ​വും ഇ​വി​ടെ പ​ടി​ക്കു​പു​റ​ത്താ​ണ്. മ​നു​ഷ്യ​രെ​ന്ന തി​രി​ച്ച​റി​വും കൂ​ടെ​പ്പി​റ​പ്പെ​ന്ന ഹൃ​ദ​യ​വി​ശാ​ല​ത​യും മാ​ത്രം. സൗ​ദി അ​റേ​ബ്യ​യു​ടെ എ​ല്ലാ ഭാ​ഗ​ത്തും പ്ര​വാ​സ സം​ഘ​ട​ന​ക​ൾ സ്നേ​ഹ നോ​മ്പു​തു​റ​ക​ൾ​ക്ക് സു​പ്ര അ​ഥ​വാ പ​ര​വ​താ​നി വി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പ​ല​താ​യി.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ ഇ​വ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്നു. ഈ ​സു​പ്ര​ക​ളി​ൽ തു​റ​ക്ക​പ്പെ​ടു​ന്ന​ത് നോ​മ്പ് മാ​ത്ര​മ​ല്ല. ആ​രൊ​ക്കെ​യോ കൊ​ട്ടി​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ൾ​കൂ​ടി​യാ​ണ്. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പു​ത​ന്നെ പ്രി​യ​പ്പെ​ട്ട​വ​രെ ക്ഷ​ണി​ച്ചും വി​ഭ​വ​ങ്ങ​ൾ സ്വ​രൂ​പി​ച്ചും ഇ​വ​ർ നോ​മ്പു​തു​റ​ക​ൾ ഒ​രു​ങ്ങും.

നി​ശ്ച​യി​ച്ച ദി​വ​സം രാ​വി​ലെ മു​ത​ൽ ഇ​സ്തി​റാ​ഹ​ക​ളി​ൽ ഇ​വ​ർ ഒ​ത്തു​കൂ​ടും.പ​ഴ​വ​ർ​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്‌​തും നോ​മ്പു​പി​ടി​ച്ചു ക്ഷീ​ണി​ച്ച കൂ​ട​പ്പി​റ​പ്പു​ക​ളു​ടെ ക്ഷീ​ണ​മ​ക​റ്റാ​ൻ നോ​മ്പു​ക​ഞ്ഞി പാ​കം ചെ​യ്‌​തും ഭ​ക്ഷ​ണം വി​ള​മ്പി​യും ഇ​വ​ർ മ​ഗ്‌​രി​ബി​​ന്റെ ബാ​ങ്കൊ​ലി കാ​തോ​ർ​ത്തി​രി​ക്കും. പ​ള്ളി​മി​നാ​ര​ങ്ങ​ളി​ൽ​നി​ന്ന് ബാ​ങ്കൊ​ലി മു​ഴ​ങ്ങു​ന്ന​തോ​ടെ റ​ഹീ​മി​നും അ​ബ്​​ദു​ൽ റ​ഷീ​ദി​നും ഒ​പ്പം ഷൈ​ജു​വും റി​ജോ​ഷും എ​ൽ​ദോ​യും ഹ​രി​യു​മൊ​ക്കെ നോ​മ്പ് തു​റ​ക്കും.

ഇ​വ​ർ​ക്കി​ട​യി​ൽ ആ​രൊ​ക്കെ​യോ അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​തി​ർ​വ​ര​മ്പു​ക​ൾ ഇ​ല്ല. ത​​ന്റെ പ്രി​യ​പ്പെ​ട്ട​വ​രെ നോ​മ്പ് തു​റ​പ്പി​ച്ചും ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര​ങ്ങ​ൾ​ക്ക് പ​ള്ളി​വ​രെ ഒ​പ്പം​കൂ​ടി​യും പ്ര​വാ​സ​ലോ​കം സ്‌​നേ​ഹം പ​ര​സ്പ​രം കൈ​മാ​റ്റം ചെ​യ്തു മു​ന്നേ​റും, ക​ണ്ണു​ള്ള​വ​ർ​ക്ക് കാ​ണാ​നും ചെ​വി​ക​ൾ തു​റ​ന്നു​പി​ടി​ച്ച​വ​ർ​ക്ക് കേ​ൾ​ക്കാ​നും ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് മ​ന​സ്സി​ലാ​ക്കാ​നും പാ​ക​ത്തി​ൽ.

സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, റി​യാ​ദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetExpatriatesSaudi Arabia NewsRamadan 2024
News Summary - expatriates iftar meet with love
Next Story