Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightനോമ്പ് എന്നും അത്ഭുതം

നോമ്പ് എന്നും അത്ഭുതം

text_fields
bookmark_border
നോമ്പ് എന്നും അത്ഭുതം
cancel

ഓരോ റമദാൻ കടന്നുവരുമ്പോഴും നാട്ടിലെ പെരുന്നാൾ ദിനത്തിൽ അയൽപക്കത്തെ ആന്‍റി വീട്ടിലെത്തിക്കുന്ന ബിരിയാണിയുടെ മണമുള്ള ഓർമകളാണ് മനസ്സിലേക്ക്​ വരിക​. നാട്ടിലായപ്പോൾ ഈ പുണ്യമാസത്തെ അടുത്തറിയാനുള്ള അവസരമുണ്ടായിരുന്നില്ലെന്നതാണ്​ സത്യം. എന്നെ സംബന്ധിച്ച്​ വ്രതമെടുക്കൽ എന്നും ഒരു അത്ഭുതമാണ്​​. കാരണം കുട്ടികൾ പോലും അന്നപാനീയങ്ങൾ വർജിച്ച്​ നോമ്പെടുക്കുന്നത്​ ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്​​​​.

പ്രവാസലോകത്ത്​ പലരും അത്താഴംപോലും കഴിക്കാതെ​ നോമ്പെടുക്കുന്നത്​ കണ്ടിട്ടുണ്ട്​. എന്താണ്​ ഇവരെ സ്വാധീനിക്കുന്ന ഘടകമെന്ന്​ പലപ്പോഴും ആലോചിക്കാറുണ്ട്​. വ്രതം മനുഷ്യന്‍റെ ശരീരത്തെയല്ല, ആത്മാവിനെയാണ്​ സ്വാധീനിക്കുന്നതെന്ന്​ പിന്നീടാണ്​​ മനസ്സിലായത്​​.​ നാട്ടിൽ സ്കൂളിലും കോളജിലും മുസ്​ലിം സഹപാഠികളായി ഏറെ​ ഉണ്ടായിരുന്നെങ്കിലും നോമ്പിനെക്കുറിച്ച് കൃത്യമായ ധാരണയൊന്നും അന്നുണ്ടായിരുന്നില്ല. ​

പഠന ശേഷം ദുബൈയിലെത്തിയപ്പോഴാണ്​​ കൂടുതൽ അടുത്തറിഞ്ഞത്. അന്ന്​ യു.എ.ഇയിൽ നിയമം കൂടുതൽ കർശനമായിരുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ ലിബറലായി; പ്രത്യേകിച്ച്​ ദുബൈ. വ്രതമെടുക്കാത്തവർക്ക്​ റസ്റ്റാറന്‍റുകളിൽ പോയി സ്വതന്ത്രമായി ഭക്ഷണം കഴിക്കാം. നാട്ടിലുള്ളതിനേക്കാൾ കൂട്ടുകാർക്കൊപ്പമുള്ള ഇഫ്താർ വിരുന്നുകൾ ഏറെ നടക്കുന്ന ഇടമാണ്​ ദുബൈ. റമദാൻ വന്നെത്തുമ്പോൾ ഓർമകളിൽ നിറയുന്നതും രുചിഭേദങ്ങളുടെ ഇഫ്താർ തന്നെയാണ്​. സുഹൃത്തുക്കൾക്കൊപ്പവും ലേബർ ക്യാമ്പിലുമുള്ള നോമ്പുതുറ വലിയ ഒരു അനുഭവമാണ്​.

ഒരിക്കൽ ഓഫിസിലെ സുഹൃത്തിനൊപ്പം വ്രതമെടുക്കാനും സാധിച്ചു. വിശപ്പും ദാഹവും ശരീരത്തെ എന്തു​കൊണ്ട്​ ബാധിക്കുന്നില്ലെന്ന്​ മനസ്സിലായത്​ അപ്പോഴാണ്​. അതൊരു വല്ലാത്ത അനുഭവമായിരുന്നു. കുട്ടികളെ നോമ്പുദിനങ്ങൾ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ്​​ എന്നെ ആകർഷിച്ച മറ്റൊരു കാര്യം. അവരുടെ അച്ചട​ക്കത്തോടെയുള്ള പെരുമാറ്റവും റമദാനിന്‍റെ ഭംഗിയായി തോന്നിയിട്ടുണ്ട്​​. ഒരുപക്ഷേ, കേരളത്തിലേക്കാൾ പ്രവാസ ലോകത്തായിരിക്കും റമദാനിന്‍റെ ചൈതന്യം കൂടുതൽ പ്രകടമാകുന്നതെന്നാണ്​ അനുഭവം.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FastingMiracleRamadan 2024
News Summary - Fasting is always a miracle
Next Story