Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_right...

പാ​ര​സ്പ​ര്യ​ത്തി​ന്‍റെ ന​ന്മ വെ​ളി​പ്പെ​ടു​ന്ന നി​മി​ഷ​ങ്ങ​ൾ

text_fields
bookmark_border
ramadan 2024
cancel

വി​ശു​ദ്ധി കൈ​വ​രി​ക്കാ​നു​ള്ള പ്രാ​ര്‍ഥ​ന സു​ഗ​ന്ധ​മു​ള്ള രാ​പ്പ​ക​ലു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ ക​ണ്ണും നാ​വും ചെ​വി​യു​മെ​ല്ലാം അ​രു​താ​യ്മ​ക​ളി​ല്‍ നി​ന്ന​ട​ര്‍ത്തി​യെ​ടു​ത്ത് ദൈ​വ​ത്തി​ല്‍മാ​ത്രം മ​ന​സ്സ് സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ക്കു​ള്ള മാ​സം. ഈ ​മാ​സ​ത്തി​ന്റെ വി​ശു​ദ്ധി​യി​ൽ അ​ത്ത​റു മ​ണ​ക്കു​ന്ന ഈ ​പു​ണ്യ​ഭൂ​മി​യി​ൽ നീ​ണ്ട 13 വ​ർ​ഷ​ത്തി​ന്റെ പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ മ​ത​സൗ​ഹാ​ര്‍ദ​ത്തി​ന്റെ​യും പാ​ര​സ്പ​ര്യ​ത്തി​ന്‍റെ​യും ന​ന്മ വെ​ളി​പ്പെ​ടു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ് ഓ​രോ റ​മ​ദാ​ന്‍ ദി​ന​ങ്ങ​ളും ത​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മാ​ന​വ​രാ​ശി​ക്ക് ഖു​ര്‍ആ​ന്‍ വെ​ളി​പ്പെ​ട്ട പു​ണ്യ​മാ​സ​ത്തി​ന്റെ ഓ​ര്‍മ​പു​തു​ക്ക​ൽ കൂ​ടി​യാ​ണ് ഓ​രോ റ​മ​ദാ​നും ന​മു​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.​എ​ല്ലാ മ​ത​ത്തി​ന്റെ​യും ഉ​ള്ള​റ​ക​ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ന്നാ​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത് ഒ​ന്നു​ത​ന്നെ. ജീ​വി​ത​ത്തി​ൽ ദു​രി​ത നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഓ​രോ സ​ഹ​ജീ​വി​യോ​ടു​മു​ള്ള ക​രു​ത​ലും സ്നേ​ഹ​വു​മാ​ണ് റ​മ​ദാ​ൻ ന​മ്മു​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.

സ്വ​പ്ന​ഭൂ​മി​യു​ടെ​യും ന​ഷ്ട​സ്വ​ർ​ഗ​ത്തി​നും ഇ​ട​യി​ൽ ചോ​ര​വാ​ർ​ത്തു ക​ര​യു​ന്ന ഒ​രു പ​റ്റം ഉ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നി​ല​ക്കാ​ത്ത നി​ല​വി​ളി​ക​ളി​ലേ​ക്കാ​യി​രി​ക്ക​ണം ഓ​രോ പ്രാ​ർ​ഥ​ന​യും ചെ​ന്നെ​ത്തേ​ണ്ട​ത് .അ​തെ ഫ​ല​സ്‌​തീ​ൻ ദേ​ശ​വും വി​ലാ​പ​ത്തി​ന്റെ മ​തി​ലും അ​ൽ അ​ഖ്സ മ​സ്‌​ജി​ദും സം​ഗ​മി​ക്കു​ന്ന നാ​ട്ടി​ൽ ശാ​ന്തി​യു​ടെ ഒ​രു നോ​മ്പ് ദി​ന​മെ​ങ്കി​ലും ഫ​ല​സ്‌​തീ​ൻ ജ​ന​ത​ക്ക് പ്ര​ദാ​നം ചെ​യ്യാ​ൻ വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​ക​ളി​ലൂ​ടെ ആ​യി​രി​ക്ക​ണം നോ​മ്പ് ക​ട​ന്നു പോ​കേ​ണ്ട​ത് .അ​തെ റ​മ​ദാ​ന്റെ ഈ ​വ​ഴി​ത്താ​ര​യി​ൽ മ​ത ഭാ​ഷാ ഭേ​ദം ഇ​ല്ലാ​തെ ന​മു​ക്ക് ഒ​രു​മി​ക്കാം. ന​ല്ല ഒ​രു പു​ല​രി സ്വ​പ്നം കാ​ണു​ന്ന ഫ​ല​സ്‌​തീ​ൻ ജ​ന​ത​യോ​ട്കൂ​ടി...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaramadan memeir
News Summary - The benefit of reciprocity The revealing moments
Next Story