Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹോം C/o ആവേശം!...

ഹോം C/o ആവേശം! ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ മുടങ്ങാതെ കാണുന്ന കുഞ്ഞുമോനും കുടുംബവും

text_fields
bookmark_border
family picture
cancel
camera_alt

മ​ത്സ​രം കാ​ണു​ന്ന​തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും

സ​ഹോ​ദ​രി​മാ​ർ​ക്കു​മൊ​പ്പം ഫി​ദ​യു​ടെ സെ​ൽ​ഫി

ഐ.എസ്.എൽ രണ്ടാം സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ മുടങ്ങാതെ കാണുന്ന കുടുംബം ഇപ്പോൾ പരിശീലകനും താരങ്ങൾക്കും ഏറെ പ്രിയപ്പെട്ടവരാണ്

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ഹോം ​മ​ത്സ​രം കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മ്പോ​ൾ ആ​രാ​ധ​ക​ക്കൂ​ട്ട​മാ​യ ബ്ലാ​സ്റ്റേ​ഴ്സ് ആ​ർ​മി​ക്കി​ട​യി​ൽ ഒ​രു കു​ടും​ബ​ത്തെ കാ​ണാം. മാ​താ​പി​താ​ക്ക​ളും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ഫാ​മി​ലി ആ​ർ​മി. കൊ​ച്ചി‍യി​ൽ മ​ഞ്ഞ​പ്പ​ട‍യു​ടെ ക​ളി​ക​ൾ​ക്ക് മു​ട​ങ്ങാ​തെ​യെ​ത്തു​ന്ന കു​ടും​ബം കേ​വ​ലം ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി ടീ​മി​നെ പി​ന്തു​ണ​ച്ച് തി​രി​ച്ചു​പോ​കു​ന്ന​വ​ര​ല്ല.

മ​ത്സ​രം ക​ഴി​ഞ്ഞ​യു​ട​നെ ടീം ​ഹോ​ട്ട​ലി​ലേ​ക്ക് വെ​ച്ചു​പി​ടി​ക്കും അ​ഞ്ചു​പേ​രും. താ​ര​ങ്ങ​ളെ​ത്തും മു​മ്പേ അ​വ​ർ ഹോ​ട്ട​ൽ മു​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​കും. ബ​സി​ൽ നി​ന്നി​റ​ങ്ങു​ന്ന ക​ളി​ക്കാ​രും പ​രി​ശീ​ല​ക​രും ഇ​വ​രോ​ട് സം​സാ​രി​ച്ചേ അ​ക​ത്തേ​ക്ക് ക​യ​റാ​റു​ള്ളൂ. എ​ല്ലാ​വ​ർ​ക്കും അ​ത്ര​ക്ക് ഹൃ​ദ​യ​ബ​ന്ധ​മു​ണ്ട് ഈ ​കു​ടും​ബ​ത്തോ​ടി​പ്പോ​ൾ. ഐ.​എ​സ്.​എ​ൽ ര​ണ്ടാം സീ​സ​ൺ മു​ത​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ഒ​രു ഹോം ​മ​ത്സ​രം​പോ​ലും ഇ​വ​ർ മു​ട​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് ഓ​ർ​മ.

ചെ​റു​കി​ട ബി​സി​ന​സു​കാ​ര​നാ​യ ക​ള​മ​ശ്ശേ​രി​യി​ലെ കു​ഞ്ഞു​മോ​ന്റെ ര​ണ്ടാ​മ​ത്തെ മ​ക​ൾ ഫി​ദ​ക്ക് കു​ഞ്ഞു​നാ​ളി​ലേ ബ്ലാ​സ്റ്റേ​ഴ്സി​നോ​ട് തോ​ന്നി​യ ഇ​ഷ്ട​മാ​ണ് കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. കു​ഞ്ഞു​മോ​നും ഭാ​ര്യ സ​മീ​ന​യും മ​റ്റു മ​ക്ക​ളാ​യ ന​ദ​യും ഷി​ദ​യും കൂ​ടെ​ക്കൂ​ടി. ബ്ലാ​സ്റ്റേ​ഴ്സി​നെ​ക്കു​റി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളെ​ല്ലാം മു​റി​ച്ചെ​ടു​ത്ത് ഫി​ദ​ക്ക് കൊ​ടു​ക്കും ഉ​മ്മൂ​മ്മ. അ​ങ്ങ​നെ ബ്ലാ​സ്റ്റേ​ഴ്സ് വാ​ർ​ത്ത​ക​ളു​ടെ വ​ലി​യ ശേ​ഖ​ര​മു​ണ്ടാ​ക്കി.

മ​ത്സ​ര​ങ്ങ​ളും പ​രി​ശീ​ല​ന​വും കാ​ണാ​ൻ കു​ഞ്ഞു​മോ​ൻ ഫി​ദ​യെ കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങി. ഉ​മ്മ​യും ഇ​ത്താ​ത്ത ന​ദ​യും അ​നി​യ​ത്തി ഷി​ദ​യും പി​ന്നെ ഇ​വ​ർ​ക്കൊ​പ്പം കൂ​ടി. ആ​ദ്യ​മൊ​ക്കെ കാ​ശു​കൊ​ടു​ത്ത് ടി​ക്ക​റ്റ് വാ​ങ്ങ​ലാ​യി​രു​ന്നു. പി​ന്നെ സ്പോ​ൺ​സ​ർ​മാ​രാ​യി. ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ൽ ആ​രോ​ടാ​ണ് ഏ​റ്റ​വു​മ​ടു​പ്പം എ​ന്നു ചോ​ദി​ച്ചാ​ൽ ഫി​ദ കു​ഴ​ങ്ങും.

എ​ന്നാ​ലും, പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കു​മ​നോ​വി​ചി​നോ​ട് ഇ​ഷ്ട​ക്കൂ​ടു​ത​ലു​ണ്ട്. ഏ​ത് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലും ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ് താ​ര​ങ്ങ​ൾ അ​ടു​ത്തു​വ​ന്നു സം​സാ​രി​ച്ചേ പോ​കാ​റു​ള്ളൂ. താ​ര​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സൗ​ഹൃ​ദ​മു​ണ്ട്.

ക​ള​മ​ശ്ശേ​രി ന​ജാ​ത്ത് പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫി​ദ. ഇം​ഗ്ലീ​ഷ് ന​ന്നാ​യി വ​ഴ​ങ്ങു​ന്ന​തി​നാ​ൽ ഫി​ദ​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും ടീം ​അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം എ​ളു​പ്പ​മാ​ണ്. അ​വ​ധി ക​ഴി​ഞ്ഞോ സീ​സ​ൺ തു​ട​ങ്ങു​മ്പോ​ഴോ ഒ​ക്കെ താ​ര​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​മ്പോ​ൾ സ്വീ​ക​രി​ക്കാ​നും മു​ന്നി​ലു​ണ്ടാ​കും.

മി​ക്ക താ​ര​ങ്ങ​ളും ഒ​പ്പി​ട്ട ജ​ഴ്സി​യും സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സ് വെ​റു​മൊ​രു ടീ​മ​ല്ല, വി​കാ​ര​മാ​ണെ​ന്ന് ഫി​ദ പ​റ​യു​ന്നു. തോ​റ്റാ​ലും ജ​യി​ച്ചാ​ലും ക​ട്ട​ക്ക് കൂ​ടെ നി​ൽ​ക്കും. ഈ ​സീ​സ​ണി​ൽ ​േപ്ല ഓഫിലെത്തിയ ടീം കി​രീ​ടം നേ​ടു​മെ​ന്ന് ഫി​ദ​യും കു​ടും​ബ​വും ഒ​ന്ന​ട​ങ്കം പ്ര​തീ​ക്ഷ​വെ​ക്കു​ന്നു.

ഇക്കുറി ലീഗ് റൗണ്ടിൽ എഫ്.സി ഗോവക്കെതിരായ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് രണ്ട് ഗോളിന് പി​ന്നി​ൽ​നി​ന്ന ശേ​ഷം നാലെണ്ണമടിച്ച് തി​രി​ച്ചു​വ​ന്ന​പ്പോ​ൾ സ​ന്തോ​ഷം​കൊ​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ കു​ഞ്ഞു​മോ​ന്റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. അ​ത്ര​ക്കു​ണ്ട് ടീ​മി​നോ​ട് പ്രി​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FamilySports NewsKerala NewsSports Lovers
News Summary - Home C/o Enthusiasm
Next Story