Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightലാപ്‌ടോപ്പ്,...

ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

text_fields
bookmark_border
ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ
cancel
camera_alt

Image Source- Will Lipman Photography for Engadget

ന്യൂഡൽഹി: ന്യൂ​ഡ​ൽ​ഹി: ലാ​പ്‌​ടോ​പ്, ടാ​ബ്‌​ലെ​റ്റ്, ഓ​ൾ-​ഇ​ൻ-​വ​ൺ പേ​ഴ്‌​സ​ന​ൽ ക​മ്പ്യൂ​ട്ട​ർ, അ​ൾ​ട്രാ സ്മോ​ൾ ഫോം ​ഫാ​ക്ട​ർ ക​മ്പ്യൂ​ട്ട​ർ, സെ​ർ​വ​ർ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ചൈ​ന, കൊ​റി​യ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കു​റ​ച്ച് ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി.

നി​യ​ന്ത്ര​ണ​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഇ​നി​മു​ത​ൽ സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി​യോ ലൈ​സ​ൻ​സോ നേ​ടേ​ണ്ട​തു​ണ്ട്. ലൈ​സ​ൻ​സി​നാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാം. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന വ്യാ​പാ​രി സ്ഥി​ര​മാ​യി ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​യാ​ളാ​ക​ണം. നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. രാ​ജ്യ​ത്ത് ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, സൈ​ബ​ർ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ പൗ​ര​ന്മാ​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ചി​ല ഹാ​ർ​ഡ് വെ​യ​റു​ക​ൾ അ​തി​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ചി​ല ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് (ഡി.​ജി.​എ​ഫ്.​ടി) വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞു. ഗ​വേ​ഷ​ണ-​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ടെ​സ്റ്റി​ങ്, അ​റ്റ​കു​റ്റ​പ്പ​ണി, റി​ട്ടേ​ൺ, ഉ​ൽ​പ​ന്ന വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി ഓ​രോ​ന്നി​ലും 20 ഇ​ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി ലൈ​സ​ൻ​സ് തേ​ടു​ന്ന​തി​ൽ​നി​ന്ന് ഇ​ള​വു​ണ്ട്. ബാ​ഗേ​ജ് നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള ഇ​റ​ക്കു​മ​തി​ക്കും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല.

മൈ​ക്രോ ക​മ്പ്യൂ​ട്ട​റു​ക​ൾ, വ​ലി​യ ക​മ്പ്യൂ​ട്ട​റു​ക​ൾ, ചി​ല ഡേ​റ്റ പ്രോ​സ​സി​ങ് മെ​ഷീ​നു​ക​ൾ എ​ന്നി​വ​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ലൈ​സ​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കൂ. 2021-22ൽ 737 ​കോ​ടി ഡോ​ള​റി​​ന്റെ​യും 2022-23ൽ 533 ​കോ​ടി ഡോ​ള​റി​ന്റെ​യും ലാ​പ്‌​ടോ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പേ​ഴ്‌​സ​ന​ൽ ക​മ്പ്യൂ​ട്ട​റു​ക​ളാ​ണ് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TabletsLaptopsImportRestrictionsComputers
News Summary - Government Imposes Restrictions on Import of Laptops, Tablets, and Computers
Next Story