Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ജിയോ എയർഫൈബർ’ സേവനം കേരളത്തിലെ ഗ്രാമങ്ങളിലേക്കും; ഒരു ജിബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ് ആസ്വദിക്കാം
cancel
Homechevron_rightTECHchevron_rightGadgetschevron_right‘ജിയോ എയർഫൈബർ’ സേവനം...

‘ജിയോ എയർഫൈബർ’ സേവനം കേരളത്തിലെ ഗ്രാമങ്ങളിലേക്കും; ഒരു ജിബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ് ആസ്വദിക്കാം

text_fields
bookmark_border

റിലയൻസ് ജിയോ കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 19ന് ഇന്ത്യയിൽ അവതരിപ്പിച്ച വയർലെസ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനമാണ് ജിയോ ‘എയർ ഫൈബർ’. ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ ഇത് അതിവേഗ ഇന്റർനെറ്റ്, ഹോം എന്റർടൈൻമെന്റ്, സ്മാർട്ട് ഹോം സേവനങ്ങളുമെല്ലാം വാഗ്ദാനം ചെയ്യുന്നു. തുടക്കത്തിൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ മാ​ത്രമായിരുന്നു സേവനം ലഭിച്ചിരുന്നത്. എന്നാൽ, പതിയെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

കേരളത്തിൽ തിരുവനന്തപുരത്തായിരുന്നു ആദ്യമായി ജിയോ എയർഫൈബർ സേവനമെത്തിയത്. പിന്നാലെ, മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. എന്നാൽ, ഇപ്പോൾ കേരളത്തിലെ ഗ്രാമങ്ങളിലേക്കും എയർഫൈബർ സേവനം ലഭ്യമാക്കിയിരിക്കുകയാണ് റിലയൻസ് ജിയോ. വണ്ടൂര്‍, നിലമ്പൂര്‍, മേപ്പാടി, പുല്‍പ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി, പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്, മൂന്നാര്‍, അഗളി എന്നിവിടങ്ങളിലാണ് സേവനം എത്തിച്ചിരിക്കുന്നത്.

ജിയോ ഫൈബറിനെ അപേക്ഷിച്ച് AirFiber ഒപ്റ്റിക്കൽ ഫൈബർ കേബിളുകളെ ആശ്രയിക്കുന്നില്ല, കൂടാതെ 5G കവറേജുള്ള എവിടെയും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതുമാണ്. ഒരു വൈ-​ഫൈ റൗട്ടർ പോലെയാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. ജിയോഫൈബർ അടക്കമുള്ള ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്ക് കണക്റ്റിവിറ്റി നൽകാൻ കഴിയാത്ത വിദൂര പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് നൽകാൻ എയർഫൈബറിന് കഴിഞ്ഞേക്കും.

ജിയോ എയർഫൈബറിന് 30 എംബിപിഎസ് മുതൽ 1.5 ജിബിപിഎസ് വരെ ഇന്റർനെറ്റ് വേഗത നൽകാൻ കഴിയും. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വയർലെസ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിലൊന്ന് കൂടിയാണിത്. 550-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസ്, ക്യാച്ച്-അപ്പ് ടിവി, 16-ലധികം OTT ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഈ സേവനത്തിൽ ഉൾപ്പെടുന്നുണ്ട്.

ജിയോ എയർഫൈബർ പ്ലാനുകൾ

30 എംബിപിഎസ് വേഗതയിൽ അണ്‍ലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനിന് 599 രൂപയാണ് ചാർജ്. 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകളുണ്ട്. 1199 രൂപയുടെ പ്ലാനില്‍ സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി ആപ്പുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിൽ 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്. ആറ് മാസ പ്ലാനുകളും 12 മാസ പ്ലാനുകളും നിലവിൽ ലഭ്യമാണ്. 1499 രൂപയുടെ പ്ലാനിനൊപ്പം ഒരു ജിബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ലഭിക്കും. 2499 രൂപയുടേയും 3999 രൂപയുടേയും പ്ലാനുകളുമുണ്ട്.

ജിയോ എയർഫൈബർ സേവനം എങ്ങനെ ലഭിക്കും...

ജിയോ ആപ്പോ, വെബ്സൈറ്റോ സന്ദർശിച്ച് നിങ്ങളുടെ ​പ്രദേശത്ത് സേവനം ലഭ്യമാണോ എന്ന് ഉറപ്പാക്കുക.

സേവനം ബുക്ക് ചെയ്യാനായി 60008-60008 എന്ന നമ്പറിൽ മിസ്കോൾ അടുക്കുകയോ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുകയോ ചെയ്യണം. ജിയോ ആപ്പും വെബ്സൈറ്റും സന്ദർശിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ജിയോയിൽ നിന്നുള്ള ആളുകൾ നിങ്ങളെ ബന്ധപ്പെടുകയും സേവനം ലഭ്യമാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JioReliance JioTechnology NewsJio AirFiberKerala
News Summary - Jio AirFiber Brings High-Speed Internet to Kerala Villages: Enjoy 1 GB Speed
Next Story