Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
20,000 രൂപക്ക് താഴെ ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ...
cancel
Homechevron_rightTECHchevron_rightMobileschevron_right20,000 രൂപക്ക് താഴെ...

20,000 രൂപക്ക് താഴെ ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ...

text_fields
bookmark_border

നിലവിൽ വിപണിയിൽ 20,000 രൂപക്ക് താഴെ ഒരുപാട് മികച്ച ഫോണുകളൊന്നുമില്ല. നല്ലൊരു ആൻഡ്രോയ്ഡ് ഫോൺ വാങ്ങണമെങ്കിൽ അതിലേറെ മുടക്കണം. എന്നാൽഏ 20,000 രൂപ ബജറ്റുള്ളവരെ നിരാശരാക്കാത്ത ഏതാനും ചില സ്മാർട്ട്ഫോണുകളാണ് പരിചയപ്പെടുത്താൻ പോകുന്നത്.

ഐക്യൂ സെഡ് 9 / വിവോ ടി3

20000 രൂപക്ക് താഴെ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന് തന്നെ വിളിക്കാം ഐക്യൂ ആമസോണിൽ എത്തിച്ച സെഡ് 9 എന്ന മോഡലിനെ. ഫോണിൽ എടുത്തുപറയേണ്ട പ്രധാന സവിശേഷത അതിന്റെ പ്രകടനമാണ്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രൊസസറാണ് ഐക്യൂ സെഡ്9-ന് കരുത്ത് പകരുന്നത്. മിഡ്റേഞ്ച് പ്രൊസസറുകളിൽ ഏറ്റവും കരുത്തുറ്റതാണ് ഡൈമെൻസിറ്റി 7200. 6.67 ഇഞ്ച് വലുപ്പമുള്ള 120 ഹെർട്സ് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയോടൊപ്പം 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സ് ആണ് ഫോണിന് നൽകിയിരിക്കുന്നത്.

50 എംപിയുടെ സോണി ഓഐഎസ് സെൻസറാണ് പ്രധാന ക്യാമറ. 16 മെഗാപിക്സലിന്റെതാണ് മുൻ ക്യാമറ. 44 വാട്ട് ഫ്‌ളാഷ് ചാര്‍ജിങ്ങിനെ പിന്തുണക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. ഫോണിന്റെ വില 19,999 രൂപയാണ്, ബാങ്ക് ഓഫറുകൾ അടക്കം 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ ടി3 എന്ന മോഡൽ ഇതേ സവിശേഷതകളുമായി വരുന്ന മറ്റൊരു ഫോണാണ്. ഫ്ലിപ്കാർട്ടിലൂടെയാണ് ഫോൺ വിൽക്കുന്നത്.

റിയൽമി ​നാർസോ 70 പ്രോ 5ജി

റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് നാർസോ 70 പ്രോ. ഈ സ്മാർട്ഫോണിന്റെ വിൽപ്പന നിലവിൽ ആമസോണിൽ ആരംഭിച്ചിട്ടുണ്ട്. 50MP-യുടെ Sony IMX890 എന്ന മികച്ച ക്യാമറ സെൻസറുമായി എത്തുന്ന ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്.


120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് AMOLED ഡിസ്‌പ്ലേയാണ് റിയൽമി നാർസോക്ക് നൽകിയിട്ടുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 7050 5G ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. റിയൽമി നാർസോ 70 പ്രോയിൽ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് 67W Supervooc ചാർജിങ് പിന്തുണയുമുണ്ട്.

രണ്ട് സ്റ്റോറേജ് വ​കഭേദങ്ങളിലായി നാർസോ 70 പ്രോ 5G ലഭിക്കും. ഒന്നാമത്തേത് 8GB+128GB സ്റ്റോറേജാണ്. അതിന് 19,999 രൂപ വില വരുന്നു. 8GB+256GB വേരിയന്റിന് 21,999 രൂപയും വിലയാകും. ബാങ്ക് ഓഫറിൽ ഇതിലും കുറഞ്ഞ വിലയിൽ ഫോൺ ലഭിക്കും. ഫോൺ വാങ്ങുന്നവർക്ക് റിയൽമി Buds T300 സമ്മാനമായി ലഭിക്കും. 2,299 രൂപ വില വരുന്ന ഇയർഫോൺ ആണിത്.

റെഡ്മി നോട്ട് 13

റെഡ്മി അവരുടെ നോട്ട് 13 സീരീസിൽ അവതരിപ്പിച്ച ബേസ് മോഡലാണ് റെഡ്മി നോട്ട് 13. 6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്‍പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന് 120 ഹെട്സ് റിഫ്രഷ് റേറ്റുമുണ്ട്. മീഡിയ ടെക് ഡൈമൻസിറ്റി 6080 എന്ന പ്രൊസസറാണ് കരുത്ത് പകരുന്നത്. 5000 എം.എ.എച്ച് ബാറ്ററി 33 വാട്ട് അതിവേഗ ചാർജ് പിന്തുണ എന്നിവയുമുണ്ട്. 108 മെഗാപിക്സൽ പ്രധാന കാമറയും 16 എംപിയുടെ മുൻ കാമറയും നൽകിയിട്ടുണ്ട്. 17,999 രൂപ മുതലാണ് ഫോണിന്റെ വില.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile PhonesBest Phones Under 20000
News Summary - Best Mobile Phones Under 20000 2024
Next Story