Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightക​ഠി​ന ക​ഠോ​ര​മീ...

ക​ഠി​ന ക​ഠോ​ര​മീ മ​ല​മാ​ര​ത്ത​ൺ... ഓ​ടി​ക്ക​യ​റി ആ​നി​സ്

text_fields
bookmark_border
ക​ഠി​ന ക​ഠോ​ര​മീ മ​ല​മാ​ര​ത്ത​ൺ...  ഓ​ടി​ക്ക​യ​റി ആ​നി​സ്
cancel

നി​ര​പ്പാ​യ ഇ​ട​ത്തി​ൽ നേ​രേ​ചൊ​വ്വേ അ​മ്പ​ത് കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന​വ​രു​ടെ ശാ​രീ​രി​ക ക്ഷ​മ​ത​യെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടു​ണ്ടോ? അ​പ്പോ​ൾ ദു​ർ​ഘ​ട​മേ​റി​യ മ​ല​നി​ര​ക​ളി​ലൂ​ടെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ഒ​രു മാ​ര​ത്ത​ൺ ഓ​ടി​ക്ക​യ​റു​ന്ന​വ​രു​ടെ​യോ?

ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​റാ​സ​ൽ ഖൈ​മ​യി​ലെ വാ​ദി ഗ​ലീ​ലി​യ ഡാം ​പ​രി​സ​ര​ത്ത് നി​ന്നാ​ണ് യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ​യും ദൈ​ർ​ഘ്യ​വും കാ​ഠി​ന്യ​മേ​റി​യ​തു​മാ​യ ഗോ​ട്ട്​ അ​ൾ​ട്രാ ട്ര​യ​ൽ മ​ത്സ​രം ന​ട​ന്ന​ത്. 50 കി​ലോ​മീ​റ്റ​ർ, 30 കി​ലോ​മീ​റ്റ​ർ എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മൗ​ണ്ടൈ​ൻ മാ​ര​ത്ത​ണി​ന്‍റെ 50 കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് ആ​നി​സ്‌ അ​സാ​ദ് എ​ന്ന കോ​ഴി​ക്കോ​ട് ചെ​റു​വാ​ടി​ക്കാ​ര​ൻ പ​ങ്കെ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്. 16 മ​ണി​ക്കൂ​റി​ൽ ല​ക്ഷ്യം കൈ​വ​രി​ക്കേ​ണ്ട ഓ​ട്ട​ത്തി​ൽ 13 മ​ണി​ക്കൂ​ർ 47 മി​നി​ട്ടി​ലാ​ണ് ആ​നി​സ് ഓ​ടി​മു​ഴു​മി​പ്പി​ച്ച​ത്. 3500 മീ​റ്റ​ർ (11500 അ​ടി) ആ​ണ് ഈ ​മ​ല​നി​ര​ക​ളി​ലൂ​ടെ ഓ​ടി​ക്ക​യ​റു​മ്പോ​ൾ താ​ണ്ടു​ന്ന ഉ​യ​രം. മ​ല​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും ഇ​ള​കി​യ ക​ല്ലു​ക​ളും ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ങ്ങ​ളും അ​ട​ങ്ങി​യ ഈ ​ഓ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. പ​ല മ​ത്സ​രാ​ർ​ത്ഥി​ക​ളും ഇ​ട​ക്ക് വെ​ച്ച് നി​ർ​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​വാ​റു​ണ്ട്. അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി യു.​എ.​ഇ​യി​ലെ വി​വി​ധ മ​ല​നി​ര​ക​ളി​ൽ ഹൈ​കി​ങ്ങ് ചെ​യ്യു​ന്ന ആ​നി​സി​ന് ആ ​അ​നു​ഭ​വം ഈ ​പ്ര​യ​ത്ന​ത്തി​ന് തു​ണ​യാ​യി. 2002 ദു​ബൈ അ​യ​ൺ​മാ​ൻ 7.3 ചാ​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച ആ​നി​സ്‌, 2003ലെ ​ക​സാ​ക്കി​സ്ഥാ​ൻ ഫു​ൾ അ​യ​ൺ​മാ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പ​രി​ക്കു​മൂ​ലം പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന പ്ര​മു​ഖ ദീ​ർ​ഘ​ദൂ​ര ഫി​റ്റ്ന​സ്ചാ​ല​ഞ്ചു​ക​ൾ മാ​ര​ത്ത​ണു​ക​ൾ എ​ന്നി​വ​യി​ൽ സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ് ഈ 38​കാ​ര​ൻ. വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി, ഓ​ഫ് റോ​ഡി​ങ്, റോ​ക്ക് ക്ലൈ​മ്പി​ങ്​ തു​ട​ങ്ങി​യ​വ​യും ആ​നി​സി​ന്‍റെ വി​നോ​ദ​പ​ട്ടി​ക​യി​ൽ പെ​ടും. ഫാ​ർ​മ​സി ബി​രു​ദ​ധാ​രി​യാ​യ ആ​നി​സ്‌, യു ​എ.​ഇ.​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്തു വ​രു​ന്നു.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsadventureMountain marathon
News Summary - Anis completes mountain marathon
Next Story