Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഎല്‍ബ്രസ് പര്‍വതം...

എല്‍ബ്രസ് പര്‍വതം കീഴടക്കി അര്‍ജുന്‍ പാണ്ഡ്യൻ

text_fields
bookmark_border
എല്‍ബ്രസ് പര്‍വതം കീഴടക്കി അര്‍ജുന്‍ പാണ്ഡ്യൻ
cancel
camera_alt

അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ൻ എ​ല്‍ബ്ര​സ് പ​ര്‍വ​ത​ത്തി​ന്​ മു​ക​ളി​ൽ

തൊ​ടു​പു​ഴ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന കൊ​ടു​മു​ടി​യാ​യ എ​ല്‍ബ്ര​സ് പ​ര്‍വ​തം കീ​ഴ​ട​ക്കി മ​ല​യാ​ളി ഐ.​എ.​എ​സ് ഓ​ഫി​സ​ര്‍. ലാ​ന്‍ഡ് റ​വ​ന്യൂ ജോ​യ​ന്‍റ്​ ക​മീ​ഷ​ണ​ര്‍, സം​സ്ഥാ​ന ലാ​ന്‍ഡ് ബോ​ര്‍ഡ് സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ള്‍ വ​ഹി​ക്കു​ന്ന അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​നാ​ണ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​ത്. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ര​ണ്ട്​ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​ക​ൾ കീ​ഴ​ട​ക്കാ​നും അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്​ സാ​ധി​ച്ചു.

തെ​ക്ക​ന്‍ റ​ഷ്യ​യി​ലെ കോ​ക്ക​സ​സ് പ​ര്‍വ​ത​നി​ര​ക​ളി​ലാ​ണ് സ​മു​ദ്ര നി​ര​പ്പി​ല്‍നി​ന്ന് 5642 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള അ​ഗ്നി​പ​ര്‍വ​ത കൊ​ടു​മു​ടി​യെ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന എ​ല്‍ബ്ര​സ് പ​ര്‍വ​തം സ്ഥി​തി ചെ​യ്യു​ന്ന​ത്. ജൂ​ലൈ 23ന് ​ആ​രം​ഭി​ച്ച് അ​ഞ്ചു​ദി​വ​സ​ത്തെ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന് ഒ​ടു​വി​ല്‍ അ​ര്‍ജു​ന്‍ ഉ​ള്‍പ്പെ​ട്ട അ​ഞ്ചം​ഗ​സം​ഘം കൊ​ടു​മു​ടി​ക്ക്​ മു​ക​ളി​ലെ​ത്തി. അ​ര്‍ജു​നു​പു​റ​മെ മൂ​ന്ന് റ​ഷ്യ​ക്കാ​രും ഒ​രു ബം​ഗ്ലാ​ദേ​ശി​യു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ര്‍വ​താ​രോ​ഹ​ണ​ത്തി​നി​ടെ 3000 മീ​റ്റ​റി​ലും 3800 മീ​റ്റ​റി​ലും ക്യാ​മ്പ് ചെ​യ്തു. തു​ട​ര്‍ച്ച​യാ​യി മ​ഞ്ഞ് വീ​ഴ്ച​യു​ണ്ടാ​കു​ന്ന​തി​നാ​ല്‍ ഐ​സ് പൊ​ട്ടി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​രു​തി​യി​രു​ന്നു. 27ന് ​പു​ല​ര്‍ച്ച മൂ​ന്നി​ന് ആ​രം​ഭി​ച്ച അ​വ​സാ​ന ദി​വ​സ​ത്തെ മ​ല​ക​യ​റ്റം രാ​വി​ലെ 9.30ന് ​കൊ​ടു​മു​ടി​യി​ലെ​ത്തി ദേ​ശീ​യ​പ​താ​ക നാ​ട്ടി​യാ​ണ് അ​ര്‍ജു​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം മേ​യി​ല്‍ സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന്​ 5760 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദ്രൗ​പ​ദി കാ ​ദ​ണ്ഡ-2 ഉം ​ഈ വ​ര്‍ഷം ഫെ​ബ്രു​വ​രി​യി​ല്‍ 5895 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ആ​ഫ്രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന കൊ​ടു​മു​ടി​യാ​യ കി​ളി​മ​ഞ്ചാ​രോ​യും അ​ര്‍ജു​ന്‍ കീ​ഴ​ട​ക്കി​യി​രു​ന്നു. ഹി​മാ​ല​യ​ന്‍ പ​ര്‍വ​താ​രോ​ഹ​ണ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍നി​ന്നു​ള്ള അ​ടി​സ്ഥാ​ന പ​ര്‍വ​താ​രോ​ഹ​ണ കോ​ഴ്‌​സ്, ഉ​ത്ത​ര​കാ​ശി​യി​ലെ നെ​ഹ്‌​റു ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൗ​ണ്ട​നീ​യ​റി​ങ്ങി​ല്‍നി​ന്നു​ള്ള അ​ഡ്വാ​ന്‍സ്ഡ് മൗ​ണ്ട​നീ​യ​റി​ങ്​ കോ​ഴ്‌​സ് എ​ന്നി​വ അ​ര്‍ജു​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ ഏ​ല​പ്പാ​റ ബോ​ണാ​മി സ്വ​ദേ​ശി​യാ​ണ് 2017 ബാ​ച്ച് കേ​ര​ള കേ​ഡ​ര്‍ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍. ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ, ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍, ഇ​ടു​ക്കി ​െഡ​വ​ല​പ്മെ​ന്‍റ്​ ക​മീ​ഷ​ണ​ര്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ലെ​ത്തി ഇ​ന്ത്യ​ന്‍ പ​താ​ക നാ​ട്ടു​ക​യെ​ന്ന സ്വ​പ്ന​വു​മാ​യാ​ണ് ഈ ​ഐ.​എ.​എ​സ് ഓ​ഫി​സ​റു​ടെ യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IAS officerMount Elbrus
Next Story