Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightവരൂ... ലോകത്തെ...

വരൂ... ലോകത്തെ ഏറ്റവും ആഴമേറിയ ഡൈവിങ് സിമ്മിങ് പൂളിലേക്ക്

text_fields
bookmark_border
വരൂ... ലോകത്തെ ഏറ്റവും ആഴമേറിയ ഡൈവിങ് സിമ്മിങ് പൂളിലേക്ക്
cancel

ദു​ബൈ​യി​ലെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ‘ഡീ​പ്​ ഡൈ​വ്​ ദു​ബൈ’. സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​യി പു​ത്ത​ൻ സം​വി​ധാ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും ആ​ഴ​മേ​റി​യ ഡൈ​വി​ങ്​ സി​മ്മി​ങ്​ പൂ​ൾവേ​ന​ൽ​കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ന​ടി​യി​ലി​രു​ന്ന്​ ചെ​സ്​ ക​ളി​ക്കാ​നും മെ​ഴ്​​സി​ഡ​സ്​ ബെ​ൻ​സും ഡു​കാ​ട്ടി മോ​ട്ടോ​ർ​ബൈ​ക്കും ഡ്രൈ​വ്​ ചെ​യ്യാ​നു​മൊ​ക്കെ​യാ​ണ്​ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച അ​ന്താ​രാ​ഷ്ട്ര ചെ​സ്​ ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ ചെ​സ്​ ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ണ്ട​ർ വാ​ട്ട​ർ ചെ​സ്​ ടൂ​ർ​ണ​മെ​ന്‍റ്​ ത​ന്നെ ഇ​വി​ടെ​യൊ​രു​ക്കി. വെ​ള്ള​ത്തി​ന​ടി​യി​ലെ ഡ്രൈ​വി​ങ്​ സാ​​ങ്കേ​തി​ക​മാ​യി വ​ള​രെ​യേ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ളു​ള്ള​താ​ണെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ഇ​തി​നും സാ​ഹ​ച​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

2021ലാ​ണ്​ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​ത്. ന​ഗ​ര​ത്തി​ലെ നാ​ദ്​ അ​ൽ ഷെ​ബ പ്ര​ദേ​ശ​ത്താ​ണ്​ ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​ക്കോ​ർ​ഡ്​​സ്​ അം​ഗീ​ക​രി​ച്ച ആ​ഴ​മേ​റി​യ സ്വി​മ്മി​ങ്​ പൂ​ളു​ള്ള​ത്. 60.02മീ​റ്റ​ർ ആ​ഴ​മാ​ണി​തി​നു​ള്ള​ത്. 14ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണി​ത്​ നി​റ​യാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. deepdivedubai.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ഇ​വി​ടേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ ബു​ക്കി​ങ്​ ന​ട​ത്തേ​ണ്ട​ത്. ഡൈ​വി​ങി​നാ​യു​ള്ള എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9മു​ത​ൽ വൈ​കു​ന്നേ​രം 6മ​ണി​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം.

ആ​റ്​ ഒ​ളി​മ്പി​ക്​ സ്വി​മ്മി​ങ്​ പൂ​ളു​ക​ളു​ടെ വ​ലു​പ്പ​മാ​ണി​തി​ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. യു.​എ.​ഇ​യു​ടെ മു​ത്ത്​-​പ​വി​ഴ ഡൈ​വി​ങ്​ പൈ​തൃ​ക​ത്തി​​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വ​ലി​യ ചി​പ്പി​യു​ടെ രൂ​പ​ത്തി​ൽ 1500സ്​​ക്വ​യ​ർ മീ​റ്റ​റി​ലാ​ണി​ത്​ ത​യ്യ​റാ​ക്കി​യ​ത്. ഡൈ​വ്​ ഷോ​പ്പ, ഗി​ഫ്​​റ്റ്​ ഷോ​പ്പ്, 80പേ​ർ​ക്കി​രി​ക്കാ​വു​ന്ന റെ​സ്​​റ്റ​റ​ൻ​റ്, എ​ന്നി​വ​യും ഇ​തി​ന​നു​ബ​ന്ധി​ച്ചു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഡൈ​വ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണി​വി​ടെ ഡൈ​വി​ങ്​ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ന​ടി​യി​ലെ ചെ​സും ക​ഫെ​യും അ​ട​ക്കം പ​ല​വി​ധ​ങ്ങ​ളാ​യ വി​നോ​ദ​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടും. തീ​ർ​ത്തും സു​ര​ക്ഷി​താ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​​രോ​ഗ്യ സു​ര​ക്ഷി​ത​ത്വം പ​രി​ഗ​ണി​ച്ചും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ലെ വെ​ള്ളം ഒ​രോ ആ​റു​മ​ണി​ക്കൂ​റി​ലും ഫി​ൽ​റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ഡൈ​വി​ങു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ത​രം ആ​ക്ടി​വി​റ്റി​ക​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഇ​വി​ടെ ഡൈ​വി​ങ്​ ചെ​യ്യു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deep Dive Dubaideepest diving swimming pool
News Summary - Come... to the world's deepest diving swimming pool
Next Story