Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightഗി​രി​ശൃം​ഗ വ​ന്യ​ത @...

ഗി​രി​ശൃം​ഗ വ​ന്യ​ത @ യാനസ് മൗണ്ടെയ്ൻ

text_fields
bookmark_border
റാ​ക് യാ​ന​സ് മ​ല​നി​ര​യി​ൽ നി​ന്നു​ള്ള പു​ല​ർ​ക്കാ​ല കാ​ഴ്ച്ച ചിത്രം- ഫാ​രി​സ് സ​ഫ​റു​ല്ല
cancel
camera_alt

റാ​ക് യാ​ന​സ് മ​ല​നി​ര​യി​ൽ നി​ന്നു​ള്ള പു​ല​ർ​ക്കാ​ല കാ​ഴ്ച്ച ചിത്രം- ഫാ​രി​സ് സ​ഫ​റു​ല്ല


വ​ന്യ​മാ​യ അ​നു​ഭൂ​തി​ക​ളാ​ല്‍ മ​നം നി​റ​ക്കു​ന്ന​താ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ യാ​ന​സ് പ​ര്‍വ്വ​ത നി​ര. അ​റ​ബ് ഐ​ക്യ നാ​ടു​ക​ളി​ല്‍ മൂ​ന്നാ​മ​ത്തെ ഉ​യ​രം കൂ​ടി​യ മ​ല​നി​ര​യാ​യ യാ​ന​സ് പു​രാ​ത​ന ഗോ​ത്ര വ​ര്‍ഗ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ള്‍ കൂ​ടി ന​ല്‍കു​ന്ന​താ​ണ്. പൂ​ര്‍വി​ക​രാ​യ ഹാ​ബൂ​സ് ഗോ​ത്ര​ത്തി​ന്‍റെ വാ​സ കേ​ന്ദ്ര​മാ​യി​രു​ന്നു യാ​ന​സ് പ​ര്‍വ്വ​ത മേ​ഖ​ല​യെ​ന്ന് ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നി​ശ​ബ്ദ​ത ഘ​നീ​ഭ​വി​ച്ച പ​ര്‍വ്വ​ത​പ്ര​ദേ​ശം സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ന​ല്‍കു​ന്ന​ത് നി​ഗൂ​ഢ​ത നി​റ​ഞ്ഞ അ​നു​ഭ​വം. കു​ത്ത​നെ​യു​ള്ള ഹെ​യ​ര്‍ പി​ന്‍ പാ​ത​യി​ല്‍ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഡ്രൈ​വി​ങ്​ നി​ര്‍ബ​ന്ധം. സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ക്കും സാ​ധാ​ര​ണ​ക്കാ​ര്‍ക്കും ഹ​രം സ​മ്മാ​നി​ക്കു​ന്ന യാ​ത്ര​യി​ല്‍ ഫോ​ര്‍ വീ​ല്‍ ഡ്രൈ​വ് വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ചി​തം. ജ​ബ​ല്‍ ജെ​യ്സി​ലെ പോ​ലെ വി​ശ്ര​മ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും ശൗ​ചാ​ല​യ​ത്തി​നൊ​ന്നും സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്രി​ക​ര്‍ ക​രു​ത​ല്‍ ഒ​രു​ക്ക​ണം. ടെ​ന്‍റ് കെ​ട്ടു​ന്ന​തി​നും ബാ​ര്‍ബി​ക്യു ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​മെ​ല്ലാം യാ​ന​സ് പ​ര്‍വ്വ​ത നി​ര​യി​ല്‍ ല​ഭ്യ​മാ​ണ്. സാ​ഹ​സി​ക യാ​ത്രി​ക​രു​ടെ മാ​ത്രം കേ​ന്ദ്ര​മാ​യി​രു​ന്ന യാ​ന​സി​ലേ​ക്ക് വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മാ​യ​തോ​ടെ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി സ​ന്ദ​ര്‍ശ​ക​രാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്. സൂ​ര്യാ​സ്ത​മ​യ സ​മ​യം ക്ര​മീ​ക​രി​ച്ച് യാ​ന​സി​ലെ​ത്തി​യാ​ല്‍ മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ നി​റ​ച്ച് മ​ല​യി​റ​ങ്ങാം. റാ​സ​ല്‍ഖൈ​മ​യു​ടെ ന​ഗ​ര​ത്തി​ന്‍റെ വി​ദൂ​ര​ക്കാ​ഴ്ച്ച​യും യാ​ന​സി​ല്‍ നി​ന്ന് ആ​സ്വ​ദി​ക്കാ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റാ​ക് യാ​ന​സ് മ​ല​നി​ര​യി​ൽ നി​ന്നു​ള്ള പു​ല​ർ​ക്കാ​ല കാ​ഴ്ച്ച ചിത്രം- ഫാ​രി​സ് സ​ഫ​റു​ല്ല


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsYanas mountain
News Summary - Yanas mountain
Next Story