Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right40 കോ​ടി; ലോ​ക​ത്തി​ലെ...

40 കോ​ടി; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യു​ള്ള പ​ശു

text_fields
bookmark_border
40 കോ​ടി; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യു​ള്ള പ​ശു
cancel

ക​ന്നു​കാ​ലി ലേ​ല ച​രി​ത്ര​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ് കു​റി​ച്ച് ബ്ര​സീ​ലി​ൽ ഒ​രു പ​ശു​ലേ​ലം. അ​തും ഇ​ന്ത്യ​യി​ൽ നി​ന്ന് ബ്ര​സീ​ലി​ൽ എ​ത്തി​യ നെ​ല്ലൂ​ർ ഇ​നം (വി​യാ​റ്റി​ന-19 എ​ഫ്.​ഐ.​വി മാ​ര) പ​ശു​വി​നാ​ണ് 40 കോ​ടി രൂ​പ (4.8 മി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ) മൂ​ല്യം ക​ണ​ക്കാ​ക്കി​യ​ത്. ഏ​റ്റ​വും മി​ക​ച്ച ജ​നി​ത​ക ഗു​ണ​മു​ള്ള ഇ​ന​മാ​യ​തി​നാ​ലാ​ണ്, ക്ഷീ​ര വ്യ​വ​സാ​യ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഈ ​ഇ​ട​പാ​ടു ന​ട​ന്ന​ത്. സാ​വോ​പോ​ളോ​യി​ലെ അ​രാ​ൻ​ഡു​വി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് നാ​ല​ര വ​യ​സ്സു​ള്ള പ​ശു​വി​ന്റെ മൂ​ന്നി​ലൊ​ന്ന് ഉ​ട​മ​സ്ഥാ​വ​കാ​ശം 1.44 മി​ല്യ​ൺ ഡോ​ള​റി​ന് വി​റ്റ​ത്. ഇൗ ​വി​ൽ​പ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ശു​വി​ന്റെ ആ​കെ മൂ​ല്യം 40 കോ​ടി​യെ​ന്ന് ക​ണ​ക്കാ​ക്കി​യ​ത്.

തി​ള​ങ്ങു​ന്ന വെ​ള്ള രോ​മ​വും ചു​മ​ലി​ലെ സ​വി​ശേ​ഷ​മാ​യ പൂഞ്ഞയുമുള്ള മ​നോ​ഹ​ര ഇ​ന​മാ​ണ് ഓം​ഗോ​ൾ കാ​ലി വ​ർ​ഗ​ത്തി​ലെ നെ​ല്ലൂ​ർ പ​ശു. ആ​ന്ധ്ര​പ്ര​ദേ​ശാ​ണ് ഉ​റ​വി​ട​മെ​ങ്കി​ലും ​ബ്ര​സീ​ലി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ബ്രീ​ഡാ​ണി​ത്. 1868ലാ​ണ് ഇ​വ തെ​ക്കേ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. അ​ത്യു​ഷ്ണ​ത്തെ ചെ​റു​ക്കാ​നു​ള്ള ക​ഴി​വ്, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി എ​ന്നി​യെ​ല്ലാം ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CowExpensiveWorld
News Summary - 40 crore; The most expensive cow in the world
Next Story